HOME
DETAILS

ശിവശങ്കറിന് ജാഗ്രതക്കുറവുണ്ടായി: ഹൈക്കോടതി

  
backup
October 29 2020 | 04:10 AM

%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1


കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം നടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിെന്റ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ കേസില്‍ ശിവശങ്കറിനുള്ള പങ്കിനെക്കുറിച്ചുള്ള ഗൗരവമായ നിരീക്ഷണങ്ങള്‍ ഏറെ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ചുവെന്നും വ്യക്തിപരമായ കാര്യങ്ങളിലും ശിവശങ്കര്‍ ഇടപെടുകയും മാര്‍ഗനിര്‍ദേശം കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ചു അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചു ശിവശങ്കര്‍ ചോദ്യം ചെയ്യലിനു സഹകരിക്കണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും മൊഴികളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികളുടെ കൈവശമുണ്ട്. എന്നാല്‍ പ്രതിച്ചേര്‍ക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷുമായി വളരെ അടുപ്പമുണ്ട്. ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റെുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം എസ്.ബി.ഐയുടെ തിരുവനന്തപുരം ശാഖയില്‍ സ്വപ്നയ്ക്കും വേണുഗോപാലിനും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ സംയുക്തമായി ലോക്കര്‍ തരപ്പെടുത്തിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഹരജിക്കാരനു മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ല. അറസ്റ്റ് ആവശ്യമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു അന്വേഷണ സംഘത്തിനു മുന്നോട്ടുപോകാമെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ പ്രതിയാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമാണെന്ന് കോടതി വിലയിരുത്തി. പ്രതിപ്പട്ടികയിലില്ലാത്ത ആള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ചോദ്യം ചെയ്യലിനെ ബാധിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സ്വപ്നയുള്‍പ്പെടെയുള്ളവരുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കണമായിരുന്നു. കേസിലെ വിവിധ രേഖകള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 90 മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയമായിട്ടുണ്ടെന്നും തന്നെയും കുടുംബത്തെയും അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദത്തിലാക്കുകയാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചുവെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ചോദ്യം ചെയ്യലിനു വിധേയമാകേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി. 30 വര്‍ഷത്തെ സര്‍വിസ് രേഖകളില്‍ തനിക്കെതിരേ യാതൊരുവിധ ആരോപണങ്ങളുമില്ലെന്ന് ശിവശങ്കര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago