അഭ്യൂഹങ്ങള്‍ക്ക് വിരാമം, ഹസാര്‍ഡ് റയലിലെത്തും
ലണ്ടന്‍: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ചെല്‍സി താരം ഏദന്‍ ഹസാര്‍ഡിന്റെ ഭാവി ക്ലബിന്റെ കാര്യത്തില്‍ തീരുമാനമായി. ചെല്‍സി വിട്ട് റയല്‍ മാഡ്രിഡിലെത്തുമെന്ന വാര്‍ത്ത ആഴ്ചകളായി പ്രചരിച്ചിരുന്നു. എന്നാല്‍ എത്ര തുകക്കായിരിക്കും താരം റയലിലെത്തുകയെന്ന കാര്യത്തിലും ചെല്‍സി ഇതിന് അനുമതി നല്‍കുമോ എന്ന കാര്യത്തിലും വ്യക്തതയുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ചെല്‍സി ബല്‍ജിയം സ്‌ട്രൈക്കര്‍ ഏദന്‍ ഹസാര്‍ഡിനെ റയലിന് കൈമാറാന്‍ സമ്മതം അറിയിച്ചത്. റയലിന്റെ ചരിത്രത്തില്‍ ഒരു താരത്തിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തുകയായ 130 ദശലക്ഷം യൂറോയ്ക്കാണ് ഹസാര്‍ഡിനെ സ്വന്തമാക്കുന്നത്. ഹസാര്‍ഡിനെക്കള്‍ പ്രതിഫലം നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഗരത് ബെയ്‌ലിനെയുമാണ് റയല്‍ ഇതിന് മുന്‍പ് സ്വന്തമാക്കിയിട്ടുള്ളത്.
അന്തിമ ചര്‍ച്ചകള്‍ അവസാനിച്ചതായും കരാര്‍ ഉടനു@ണ്ടാവുമെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനത്ത് തിരിച്ചെത്തിയതുമുതല്‍ നടത്തിയ ശ്രമങ്ങളാണ് ഹസാര്‍ഡിനെ റയലിലേക്കെത്തിച്ചത്. സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ഹസാര്‍ഡിനെ എത്തിച്ചാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം നികത്താനാവുമെന്നാണ് സിദാന്റെ കണക്ക് കൂട്ടലുകള്‍. ക്രിസ്റ്റ്യാനോ റയല്‍ വിട്ടതിന് ശേഷം ഗതിപിടിക്കാത്ത റയലിനെ ഫോമിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഹസാഡിനെ ബെര്‍ണബ്യൂവിലെത്തിക്കുന്നത്.
നെയ്മറെയും എംബാപ്പയെയും പി.എസ്.ജിയില്‍നിന്ന് സ്വന്തമാക്കാന്‍ റയല്‍ ശ്രമിച്ചിരുന്നെങ്കിലും ഈ നീക്കങ്ങള്‍ വിജയം കണ്ടില്ല. റയലില്‍ കളിക്കാന്‍ നേരത്തെ മുതല്‍ ആഗ്രഹം പ്രകടിപ്പിച്ച ഹസാര്‍ഡിന്റെ സ്വപ്നസാഫല്യം കൂടിയാണിത്. 2012 മുതല്‍ ചെല്‍സി നിരയിലെ പ്രധാന താരമാണ് ഹസാര്‍ഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട@ാമത്തെ കൈമാറ്റമാണിത്. കഴിഞ്ഞ സീസണില്‍ ഫിലിപ്പ് കുട്ടീഞ്ഞോയെ 145 ദശലക്ഷം യൂറോയ്ക്കാണ് ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സലോണ സ്വന്തമാക്കിയത്.
2012ല്‍ ലില്ലെയില്‍ നിന്നാണ് ഹസാര്‍ഡിനെ ചെല്‍സി സ്വന്തമാക്കുന്നത്. തുടര്‍ന്നുള്ള ഏഴ് വര്‍ഷം ചെല്‍സിയുടെ ആറ് കിരീടനേട്ടത്തില്‍ ഹസാര്‍ഡ് പങ്കാളിയായി. ര@ണ്ട് പ്രീമിയര്‍ ലീഗ്, ഒരു എഫ്.എ കപ്പ്, ലീഗ് കപ്പ്, ര@ണ്ട് യൂറോപ്പ ലീഗ് എന്നിവയാണ് നീലപ്പടയ്‌ക്കൊപ്പം ഹസാര്‍ഡ് നേടിയത്. ക്ലബിനുവേ@ണ്ടി 352 മത്സരത്തില്‍നിന്ന് 110 ഗോളും 92 അസിസ്റ്റുമാണ് ഹസാര്‍ഡിന്റെ സമ്പാദ്യം. കഴിഞ്ഞ ആഴ്ച നടന്ന യൂറോപ്പ ലീഗ് ഫൈനലിലും ഹസാര്‍ഡിന്റെ മികവിലായിരുന്നു ചെല്‍സി കപ്പ് ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."