ശിവശങ്കറിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്: സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:എം ശിവശങ്കറിന്റെ അറസ്റ്റില്‍ സര്‍ക്കാരിനെതിരേ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഉദ്യോഗസ്ഥനായ എം ശിവശങ്കറിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള കാരണങ്ങള്‍ ഒന്നും തന്നെയില്ല. സ്വര്‍ണക്കടത്ത് പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെതിരേ നടപടിയെടുത്തിട്ടുണ്ട്.
പാര്‍ട്ടി നിര്‍ദേശിച്ച പ്രകാരമാണ് എം ശിവശങ്കറിനെ നിയമിച്ചതെന്ന വാര്‍ത്തയും വ്യാജമാണ്. അധികാരത്തില്‍ വരുന്നതിന് മുന്‍പ് ശിവശങ്കറിനെ പരിചയമില്ല. ശിവശങ്കറിന്റെ പ്രവൃത്തിയില്‍ സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
ശിവശങ്കറിന്റ ചെയ്തികള്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ
അറസ്റ്റോടെ അതിന്റെ തീവ്രത കൂടി.ജനങ്ങളെ തെറ്റായ പ്രചാരങ്ങളിലൂടെ തെറ്റിദ്ധരിപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കറിന്റെ അറസ്റ്റില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."