സര്‍ക്കാരിന്റെ ശ്രദ്ധ നിര്‍ബന്ധിത പിരിവ് നടത്തുന്നതില്‍: ഉമ്മന്‍ചാണ്ടി
നീണ്ടകര: പ്രളയം വന്നതിന് ശേഷം സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രദ്ധ നിര്‍ബന്ധിത പിരിവ് നടത്തുന്നതിലാണന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ കേരള പ്രദേശ് അനുബന്ധ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു. സി) അദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരുടെയും പ്രേരണ കൂടാതെ രക്ഷാപ്രവര്‍ത്തനിത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ മാന്യത സര്‍ക്കാര്‍ കാണിക്കണം. നിര്‍ബന്ധിത പിരിവ് ശരിയായ നടപടിയല്ല. കേരളീയര്‍ മനസറിഞ്ഞ് എല്ലാം നല്‍കുന്നവരാണന്ന പ്രളയം കാണിച്ച് തന്നിരിക്കുകയാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പലര്‍ക്കും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് അനുബന്ധ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സുഭാഷ് കലവറ അധ്യക്ഷനായി. ബിന്ദുകൃഷ്ണ, പി. ജര്‍മ്മിയാസ്, കെ.സി രാജന്‍, അഴകേശന്‍, ഷാനവാസ്ഖാന്‍, പ്രതാപവര്‍മ്മ തമ്പാന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, ബിജു, രാധാകൃഷ്ണന്‍, രാജീവന്‍, പുഷ്പരാജന്‍ സംസാരിച്ചു.
പുത്തന്‍തുറ, നീണ്ടകര എന്നിവടങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികളെയും ഇവരോടൊപ്പം നിന്ന ലോറി ഡ്രൈവര്‍ സുരേഷ്, ഇതിന് നേതൃത്വം നല്‍കിയ അരയ സേവാ സമിതി പ്രസിഡന്റ് യു. രാജു, ആലപ്പാട് സുബ്രഹ്മണ്യ വിലാസം കരയോഗം പ്രസിഡന്റ് ചിദംബരം എന്നിവരെയാണ് ആദരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."