HOME
DETAILS
MAL
രാജ്യത്തിന്റെ പുരോഗതിക്കായി പ്രാര്‍ത്ഥിച്ചു- ഗുരുവായൂര്‍ ക്ഷേത്രദര്‍ശത്തിനു ശേഷം മോദിയുടെ ട്വീറ്റ്
backup
June 08 2019 | 06:06 AM
ഗുരൂവായൂര്‍: രാജ്യത്തിന്റെ പുരോഗതിക്കായി പ്രര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷമാണ് അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തത്.
'ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു'- അദ്ദേഹം ട്വീറ്റ് ചെയ്തു.
കേരള വസ്ത്രമണിഞ്ഞാണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിനെത്തിയത്. ദര്‍ശനത്തിന് ശേഷം അദ്ദേഹം താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."