പാര്‍ക്കിങ് സൗകര്യം; ട്രെയിലര്‍ തൊഴിലാളികള്‍ പണിമുടക്കിലേക്ക്
മട്ടാഞ്ചേരി: വല്ലാര്‍പാടത്ത് പാര്‍ക്കിങ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്‌നര്‍ ട്രെയിലര്‍ തൊഴിലാളികള്‍ പണിമുടക്കും. ഇരുപത്തി അഞ്ചു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ട്രേഡ് യൂണിയന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന്റെ തിരുമാനം.
വല്ലാര്‍പാടം ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ആവശ്യപ്പെട്ട് യൂണിയനുകള്‍ പ്രക്ഷോഭത്തിലാണ്. 2016 ജൂലൈയില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സെപ്റ്റംബറിനകം ടെര്‍മിനലിന്റ എതിര്‍ വശത്ത് നാല് ഏക്കറില്‍ അടിസ്ഥാന സൗകര്യങ്ങളോടെ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ഉറപ്പ് നല്‍കിയതാണ്. ടെര്‍മിനലിനകത്ത് പത്ത് ഏക്കറും പാര്‍ക്കിങ്ങിനായി വിനയോഗിക്കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ തിരുമാനങ്ങള്‍ തുറമുഖ ട്രസ്റ്റ് നടപ്പാക്കിയില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി രംഗത്ത് ഇറങ്ങാന്‍ യൂണിയനുകള്‍ തിരുമാനിച്ചത്. പാര്‍ക്കിങ് യാര്‍ഡിന്റെ ഉദ്ഘാടനം ജനുവരിയില്‍ കഴിഞ്ഞെങ്കിലും നാളിതുവരെ യാര്‍ഡില്‍ പ്രവേശിക്കാനായിട്ടില്ല.
ചതുപ്പുനിലത്ത് കടല്‍ത്തീരത്തെ ചൊരിമണല്‍ നിരത്തിയതിനാല്‍ വാഹനം മണലില്‍ താഴ്ന്ന് പോക്കുന്നു. ഇതിനാല്‍ അടിയന്തിരമായി പാര്‍ക്കിങ് സൗകര്യം ഒരുക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. കൂടാതെ തൊഴിലാളികളുടെ ബാറ്റ വെട്ടി കുറയ്ക്കാനുള്ള ട്രക്കുടമ സംഘടനകളുടെ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും പണിമുടക്കിന് ആധാരമായി ഉന്നയിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."