ദുരിതാശ്വാസ ധനസഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയണം: ജനതാദള്‍(എസ്)
ആലപ്പുഴ: പ്രളയ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ധനസഹായവും ഭക്ഷ്യവസ്തുക്കളും ദുരിതബാധിതരല്ലാത്ത അനര്‍ഹര്‍ സ്വാധീനമുപയോഗിച്ച് തട്ടിയെടുക്കുന്നത് കര്‍ശനമായി തടയണമെന്ന് ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിജിലി ജോസഫ് ആവശ്യപ്പെട്ടു.
ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ബന്ധപ്പെട്ട റവന്യു ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരും മുഖംനോക്കാതെയുള്ള നിലപാട് സ്വീകരിച്ചേ മതിയാകൂ.
ദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ലോകസമൂഹമാകെ ഭഗീരഥപ്രയത്‌നം ചെയ്യുമ്പോള്‍ ഇത്തരത്തില്‍ പൊതുമുതല്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരെ സാമൂഹ്യദ്രോഹികളായേ കാണാന്‍ കഴിയൂ.
ഇത്തരം പ്രവണത കേരള പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനും തിരിച്ചടിയാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."