HOME
DETAILS

വടക്കു കിഴക്കു നിന്ന് ആദ്യത്തെ ദേശീയ പാര്‍ട്ടി: എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി അംഗീകാരം

  
backup
June 08 2019 | 14:06 PM

45654645645621312321

ഗുവാഹത്തി: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)ക്ക് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അരുണാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ വോട്ടിങ് ശതമാനം കണക്കാക്കിയാണ് ദേശീയ പാര്‍ട്ടി അംഗീകാരം ലഭിച്ചത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനാണ് എന്‍.പി.പിക്ക് ദേശീയാംഗീകാരം നല്‍കിയത്.

2013ല്‍ കോണ്‍റാഡ് സാങ്‌മെയുടെ പിതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ പൂര്‍ണോ അഗിതോ സാങ്മ(പി.എ സാങ്മ) എന്‍.പി.പി രൂപീകരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവായിരുന്നു സാങ്മ.

മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാല. സംസ്ഥാനങ്ങളില്‍ എന്‍.പി.പിക്ക് സംസ്ഥാന പാര്‍ട്ടി അംഗീകാരം നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. അരുണാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആ സംസ്ഥാനത്തും എന്‍.പി.പിക്ക് സംസ്ഥാന പദവി ലഭിച്ചിട്ടുണ്ട്.

പാര്‍ട്ടിക്ക് ലഭിച്ച അംഗീകാരം പ്രവര്‍ത്തകര്‍ക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ട്വീറ്റ് ചെയ്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago