HOME
DETAILS

പ്രളയ മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കും

  
backup
September 15 2018 | 01:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

കാഞ്ഞിരപ്പളളി: ജലപ്രളയത്താല്‍ നമ്മുടെ മേഖലയില്‍ ഒഴുകിയെത്തിയതും, അടിഞ്ഞു കൂടിയതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമൂഹത്തിന് വലിയ വിപത്തായി മാറുമെന്ന് കണ്ടറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അത് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള 7 പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി ഉണക്കി അതാതു പഞ്ചയത്തുകളിലെ കുടുംബശ്രീ - ഹരിതകര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ എത്തിക്കണം. 40 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക്കുകള്‍ ഷ്രെഡിംഗ് മെഷീന്‍ വഴി പൊടിച്ച് തരികളാക്കി ക്ലീന്‍കേരളാ കമ്പനി മുഖേന ടാറിംഗിനും മറ്റുമായി ഉപയോഗപ്പെടുത്തും.
പ്ലാസ്റ്റിക് കുപ്പികള്‍ ബെയിലിംഗ് മെഷീന്‍ ഉപയോഗിച്ച് ഷീറ്റുകളാക്കി ക്ലീന്‍കേരളാ കമ്പനിക്ക് കൈമാറും. ഷ്രെഡിംഗിനും ബെയിലിംഗിനും ഉളള മെഷീനുകള്‍ക്കായി 9 ലക്ഷത്തി എണ്‍പിതനായിരം രൂപയും ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിഫിക്കേഷന് വേണ്ടി നാല് ലക്ഷം രൂപയും ചിലവിട്ടിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പാറത്തോട്, കാഞ്ഞിരപ്പളളി, മണിമല, എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളില്‍ നിന്നും എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനു വേണ്ടി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തില്‍ 5 ലക്ഷം രൂപ മുടക്കി പുതുക്കി പണിത് പ്രവര്‍ത്തനം ആരംഭിച്ചു. മണിക്കൂറില്‍ 100 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുളള ഷ്രെഡിംഗ് മെഷീനാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും മുക്തി നേടുവാന്‍ കേരളം ഇനിയെങ്കിലും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വലിയ പരാസ്ഥിതകപ്രശ്‌നങ്ങള്‍ക്ക് വഴി തുറക്കുമെന്ന തിരിച്ചറിവാണ് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനെ ഈ പദ്ധതി ഏറ്റെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് പ്രസിഡന്റ് ആശാ ജോയി അറിയിച്ചു. ഷ്രെഡിംഗ് യൂണിറ്റിലേക്ക് താല്‍ക്കാലികജീവനക്കാരായി 5 വനിതകളെ നിയമിച്ചിട്ടുണ്ട്. ഷ്രെഡിംഗ് യൂണിറ്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്ഥിരം സമിതി ചെയര്‍മാന്മാരായ അഡ്വ. പി.എ ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്‍, റോസമ്മ ആഗസ്തി, തുടങ്ങിയവരടങ്ങിയ സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago