മദ്യവില്പനശാല സമരം: പിന്തുണയുമായി കോണ്‍ഗ്രസ്
അമ്പലപ്പുഴ: വിദേശമദ്യവില്പനശാല നീക്കം ചെയ്തില്ലങ്കില്‍ സമരം ശക്തമാക്കാന്‍ പിന്തുണയുമായി എ.എ ഷുക്കൂര്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് വെട്ടിക്കരിയില് പ്രവര്‍ത്തനം ആരംഭിച്ച വിദേശ മദ്യ വില്പനശാല ഇവിടെനിന്നും നീക്കം ചെയ്തില്ലങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഈ കാര്യത്തില്‍ എല്ലാവിധ പിന്തുണയും കോണ്‍ഗ്രസ് നല്‍കുമെന്നും മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ പറഞ്ഞു.
വെട്ടിക്കരിയിലെ ജനകീയ സമരസമിതിയുടെ സമരപന്തലിലെത്തിയാണ് ഷുക്കൂര്‍ പിന്തുണ അറിയിച്ചത്. പ്രദേശത്ത് മൂന്നു ദേവാലയങ്ങളും മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. മദ്യഷാപ്പ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ മദ്യപന്മാരുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. സ്കൂള്‍ തുറന്നുകഴിഞ്ഞാല്‍ വിദ്യാര്‍ഥികളുടെ സഞ്ചാരസ്വാതന്ത്ര്യം വരെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്നും അതിനാല്‍ മദ്യഷാപ്പ് നീക്കിയെ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് വകുപ്പ് മേധാവികള്‍ക്ക് നല്‍കുന്നതിനായി പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം സമരസമിതി ഷുക്കൂറിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."