ഹോട്ടലുടമയ്ക്ക് സി.പി.എം നേതാവിന്റെ അസഭ്യവര്‍ഷം
തൊടുപുഴ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ കപ്പയും മീനും നല്‍കാത്തതിന്റെ പേരില്‍ ഹോട്ടലുടമയ്ക്കു നേരെയുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ അസഭ്യവര്‍ഷവും ഭീഷണിയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പാര്‍ട്ടിയിലെ ചില എതിര്‍ ഗ്രൂപ്പുകാര്‍ നേതാവിന്റെ ഫോണ്‍ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് അയച്ചുകൊടുത്തതോടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹോട്ടലുമയോടു ക്ഷമ ചോദിച്ച് തടിയൂരി.
സിപിഎം നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ചാണു ചെറുതോണിയിലെ ഹോട്ടല്‍ ഉടമയെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആദ്യം അസഭ്യം പറഞ്ഞത്. ഇടുക്കി അണക്കെട്ടു തുറന്ന വേളയിലായിരുന്നു സംഭവം. ഇതിനിടെ ഫോണ്‍ കട്ടായി. തുടര്‍ന്ന് നേതാവ്, ഹോട്ടലുടമയെ തിരിച്ചു വിളിച്ചു. ഫോണ്‍ കട്ട് ചെയ്താല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഹോട്ടല്‍ തുറക്കണോ വേണ്ടയോയെന്നു താന്‍ തീരുമാനിക്കുമെന്നും പ്രമാണിത്തം കാട്ടരുതെന്നും നേതാവ് പറഞ്ഞു. 15 മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കണമെന്നും ചോദിക്കുന്ന പണം നല്‍കുമെന്നും സൗജന്യം സിപിഎമ്മിന് ആവശ്യമില്ലെന്നും ഇത്തവണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പറഞ്ഞു. എവിടെ പോയി ഒളിച്ചാലും വാഹനവുമായി വരുമെന്നും സൂക്ഷിച്ചോയെന്നും പറഞ്ഞാണു നേതാവ് ഫോണ്‍ കട്ട് ചെയ്തത്.
പാര്‍ട്ടി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിനിടെ മരംവെട്ട് തൊഴിലാളികളെ അസഭ്യം പറഞ്ഞതിന് ഇതേ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനു പൊതിരെ തല്ലു കിട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."