HOME
DETAILS

പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചു

  
backup
September 15 2018 | 01:09 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%9a

ചെറുതോണി: പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.
കാലവര്‍ഷകെടുതിയില്‍ തകര്‍ന്നടിഞ്ഞ മലയോര മേഖലയുടെ പുനരുദ്ധാരണത്തിന് ഓരോ മേഖലയിലും മികച്ച ആസൂത്രണത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് ഡോ. വി.കെ. രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ മികച്ച പാക്കേജിന് രൂപം നല്‍കണം. അടിസ്ഥാന മേഖലയിലും കാര്‍ഷിക മേഖലയിലും കൂടുതല്‍ പരിഗണന ആവശ്യമാണ്. ദേശീയ പാതയും പൊതുമരാമത്ത് - ഗ്രാമീണ റോഡുകളും പുനര്‍നിര്‍മ്മിക്കുന്നതിന് പ്രത്യേക പാക്കേജ് ആവശ്യമാണ്. വീടുകള്‍ തകര്‍ന്ന് ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവരെ സമയബന്ധിതമായി പുനരധിവസിക്കേണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം വീടു നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി നല്‍കി വീട് വെയ്ക്കുന്നതിന് അവസരം കൊടുക്കണം.
കെ.എസ്.ഇ.ബി., ഇതര സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക്് അനുവദിച്ച് നല്‍കുകയും വാടക വീടുകളിലേക്ക് മാറുന്നതിന് ആറുമാസകാലയളവിലെ വാടകയിനത്തില്‍ ചിലവാകുന്ന തുക സര്‍ക്കാര്‍ അനുവദിച്ചു നല്‍കുകയും വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ദൃക്‌സാക്ഷികളായി മാറിയ കുരുന്നുകളില്‍ ഉണ്ടായിരിക്കുന്ന മാനസിക വിഭ്രാന്തി പരിഹരിക്കുന്നതിനായി സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തണമെന്നും മാനസിക ഉല്ലാസത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രനും ജില്ലാ ഭരണകൂടവും ആയി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ഇടുക്കി നിയോജക മണ്ഡലത്തിലെ പ്രളയബാധിത മേഖലകളായ ഗാന്ധിനഗര്‍, ചെറുതോണി, പെരുംങ്കാല, ഉപ്പുതോട്, പൊന്മുടി തുടങ്ങിയ മേഖലകളും സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago