മണല്‍ കടത്ത്; റവന്യു അധികാരികള്‍ക്കെതിരേ പഞ്ചായത്ത് അംഗങ്ങള്‍ സമരം നടത്തി
വാടാനപ്പള്ളി: നാട്ടികയില്‍ കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ മണലൂറ്റിയിട്ടും റവന്യൂ അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നാട്ടിക പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും വില്ലേജ് ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് നടത്തി.
തുടര്‍ന്ന് ആര്.ഡി.ഒ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ഇന്നലെ രാവിലെയാണ് തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷനിലെ നാട്ടിക വില്ലേജ് ഓഫിസിനു മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, അംഗങ്ങളായ ബിന്ദു പ്രദീപ്, ഇന്ദിര ജനാര്ദ്ദനന്, പി.എം സിദ്ദീഖ്, ലളിത മോഹന്‍ ദാസ്, കെ.വി സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി ഷൈന്‍ എന്നിവരാണു കുത്തിയിരിപ്പ് സമരം നടത്തിയത്.
ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉച്ചയോടെ ആര്.ഡി.ഒ കെ.അജീഷ് വില്ലേജ് ഓഫിസിലെത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
മണ്ണെടുപ്പും റോഡ് തകര്‍ന്നതും സംബന്ധിച്ച പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും റോഡ് തകര്‍ന്നത് അടിയന്തിര പ്രാധാന്യത്തോടെ നന്നാക്കുന്നതിനു നടപടിയുണ്ടാകുമെന്നും തഹസില്‍ദാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
ആര്.ഡി.ഒ ജനപ്രതിനിധികളോടൊപ്പം മണ്ണെടുത്ത സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."