HOME
DETAILS
MAL
പകര്‍ച്ചവ്യാധി നിയന്ത്രണ സെമിനാര്‍ നടത്തി
backup
July 25 2016 | 23:07 PM
നെട്ടൂര്‍: ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും മരട്, കുമ്പളം പ്രദേശത്തെ വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ മരട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ബിനു ജോസഫ് അദ്ധ്യക്ഷയായി. ഡോ.ബി.എസ് ശ്രീകുമാരി മുഖ്യ പ്രഭാഷണം നടത്തി.
പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടികളും ദേശീയ വിരനിയന്ത്രണ പരിപാടികളും സെമിനാറില്‍ വിശദീകരിച്ചു. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ജോര്‍ജ്ജ്, മരട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുള്‍ ജബ്ബാര്‍, ജമീല മുഹമ്മദ്, ദിഷ പ്രതാപന്, കൗണ്‍സിലര്‍മാരായ ജോണ്സന്, നദീറ കുമ്പളം പഞ്ചായത്ത് അംഗങ്ങളായ മിനി പ്രകാശന്, പൊന്നപ്പന്, റസീന, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.എസ് റഷീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്റ്റാലിന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."