സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തും: സേവ് എജ്യുക്കേഷന്‍ കമ്മിറ്റി
തൃശൂര്‍: സ്വാശ്രയ മേഖലയിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുമെന്ന് സേവ് എജ്യുക്കേഷന്‍ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ പി.ജി കോഴ്‌സുകളിലെ മെറ്റ് ഫീസ് പോലും വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം പകല്‍ക്കൊള്ളയാണ്. ഫീസ് ഏകീകരണത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ കൊള്ളയടിക്കാന്‍ മാനേജ്‌മെന്റും സര്‍ക്കാരും തമ്മില്‍ തയാറാക്കിയ പദ്ധതിയാണിത്. കോഴ്‌സിനിടയില്‍ പല കാരണങ്ങളാല്‍ പഠനം നിറുത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് മുഴുവന്‍ ഫീസും ഈടാക്കാനുള്ള തീരുമാനവും ദ്രോഹകരമാണ്.
ഫീസ് വര്‍ധന പിന്‍വലിക്കുന്നതുവരെ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളജുകളിലും സ്വതന്ത്ര വിദ്യാര്‍ഥി വേദികള്‍ രൂപീകരിക്കും. വിദ്യാര്‍ഥി കണ്‍വന്‍ഷനുകളും വിളിച്ചുചേര്‍ക്കും.
ജിഷ്ണു കേസില്‍ പൊലിസ് ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പും നടത്തുന്ന ഗൂഢാലോചനകള്‍ അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആരോപിച്ചു. എം.ഷാജര്‍ഖാന്‍, ജി.നാരായണന്‍, എം.പ്രദീപന്‍, രവീന്ദ്രന്‍ ചിയ്യാരത്ത്, ഡോ. പി.എസ് ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."