കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി
കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദാനിയേല്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. മുന്‍മന്ത്രി കെ ബാബു, എം.എല്‍.എമാരായ ഹൈബി ഈഡന്, അന്‍വര്‍ സാദത്ത്, വി.പി സജീന്ദ്രന്, എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ എം.പി കെ.പി ധനപാലന്, മുന്‍ എം.എല്‍.എമാരായ ജോസഫ് വാഴക്കന്, ഡൊമിനിക് പ്രസന്റേഷന്, നേതാക്കളായ പി.ജെ ജോയി, സേവ്യര്‍ തായങ്കേരി, മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് ഫീസ് വര്‍ദ്ധന പിന്‍വലിക്കുക, നിത്യോപയോഗ സാധനങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച നികുതി പിന്‍വലിക്കുക തുടങ്ങിയവാശ്യങ്ങളുന്നയിച്ചാണ് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. ജില്ലയുടെ വിവിധ ബ്ലോക്കുകളില്‍ നിന്നുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥയിലും ധര്‍ണയിലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."