തരംഗം സൃഷ്ടിച്ച് രാഹുല്‍ഗാന്ധി മടങ്ങി
കോഴിക്കോട്: മൂന്നു ദിവസത്തെ വയനാട് മണ്ഡല സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് മടങ്ങി.
മണ്ഡലത്തിലുടനീളം തെരഞ്ഞെടുപ്പ് കാലത്തെ അനുസ്മരിപ്പിക്കുന്ന തരംഗമുണ്ടാക്കിയാണ് രാഹുല്‍ ഇന്നലെ ഉച്ചയ്ക്ക് കരിപ്പൂരില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് തിരിച്ചത്.
വയനാട് ജില്ലയില്‍ ആറിടത്തും മലപ്പുറം ജില്ലയില്‍ നാലിടത്തും കോഴിക്കോട് ജില്ലയില്‍ രണ്ടിടത്തും റോഡ് ഷോ നടത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴയിലും 12 മണിയോടെ മുക്കത്തും റോഡ് ഷോ നടത്തി.
തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജനങ്ങളോട് നന്ദിപറയാനാണ് രാഹുല്‍ ഗാന്ധി എത്തിയത്. ആയിരക്കണക്കിനാളുകളാണ് എല്ലായിടത്തും പങ്കെടുത്തത്.
റോഡ് ഷോക്കൊപ്പം മണ്ഡലത്തിലുള്ളവരെ നേരിട്ട് കാണാനും സംസാരിക്കാനും രാഹുല്‍ സമയം കണ്ടെത്തി. കനത്ത സുരക്ഷാ സംവിധാനം മണ്ഡലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്റിന് അകത്തും പുറത്തും ഉണ്ടാകുമെന്ന വാഗ്ദാനം നല്‍കിയാണ് രാഹുല്‍ ഡല്‍ഹിക്ക് തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."