HOME
DETAILS
MAL
ഗവര്‍ണര്‍ക്കെതിരേയുള്ള പരാമര്‍ശം ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യം: ഉമ്മന്ചാണ്ടണ്ടി
backup
May 15 2017 | 22:05 PM
താമരശേരി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ച് ഗവര്‍ണറുടെ നിഗമനത്തിനെതിരേ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ ഭീഷണി ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടി. ഈങ്ങാപ്പുഴയില്‍ കോണ്‍ഗ്രസ് ഭവന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എം സുരേഷ് ബാബു, കെ.പി അനില്‍കുമാര്‍, മുന്‍ മന്ത്രി പി. സിറിയക് ജോണ്‍, കെ.സി അബു, അന്നമ്മ മാത്യു, വി.ഡി ജോസഫ്, ഇടക്കുനി അബ്ദുറഹിമാന്, ആയിഷക്കുട്ടി സംസാരിച്ചു. സ്വാഗതസംഘം ചെയര്മാന് മേലേടത്ത് അബ്ദുറഹിമാന് സ്വാഗതവും നാസര്‍ പുഴങ്കര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."