ആര്‍ട് ഗാലറിയും ടൗണ്‍ഹാളും വേര്‍തിരിക്കുന്നു: പ്രതിഷേധവുമായി സാംസ്കാരിക പ്രവര്‍ത്തകര്‍
കോഴിക്കോട്: ടൗണ്‍ഹാളിനും ലളിതകലാ ആര്‍ട് ഗാലറിക്കുമിടയില്‍ മതില്‍കെട്ടി വേര്തിരിക്കുന്നതിനെതിരേ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ഇന്നലെ രാവിലെയോടെ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടിത്തറയിട്ട് പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍ വൈകിട്ട് സാംസ്കാരികപ്രവര്‍ത്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. മതില് നിര്‍മാണത്തെ കുറിച്ച് നേരത്തെ അറിഞ്ഞ ചിലര്‍ മേയറുമായി ചര്‍ച്ച നടത്തുകയും ഇത് സംബന്ധിച്ച് അന്വേഷിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു . ആര്‍ട് ഗാലറിയിലെ പ്രാഥമിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെയാണ് കോര്പറേഷന് ഫണ്ട് ദുരുപയോഗം ചെയ്യുന്നതെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു. മതില് കെട്ടുന്നതോടെ കോഴിക്കോട്ടെ സാംസ്കാരിക തനിമയെയാണ് തകര്‍ക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. എന്നാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യംമൂലമാണ് ടൗണ്‍ഹാളില്‍ മതില്‍കെട്ടുന്നതെന്നാണ് കോര്പറേഷന് അധികൃതരുടെ ഭാഷ്യം. ടൗണ്‍ഹാളില്‍ രാത്രി ഒരു സെക്യൂരിറ്റി ജീവനക്കാരന് മാത്രമാണ് ജോലിചെയ്യുന്നത്. ഇവരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് കോര്പറേഷന് ഓവര്‍സിയര്‍ നിഷ സുകുമാരന്‍ പറഞ്ഞു. മേയറുടെയും കൗണ്‍സിലറുടെയും നിര്‍ദേശമനുസരിച്ചായിരിക്കും ഇനി പ്രവൃത്തി ആരംഭിക്കുകയുള്ളൂ എന്ന് ഓവര്‍സിയര്‍ അറിയിച്ചു. കോര്‍പറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."