മകന് ചെയ്ത തെറ്റിന് കോടിയേരി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല; തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ- സീതാറാം യെച്ചൂരി
ഡല്‍ഹി: ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ എന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി. എന്നാല്‍ മകന് ചെയ്ത തെറ്റിന് കോടിയേരി ബാലകൃഷ്ണന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ല എന്നാണ് പാര്‍ട്ടിയുടെ പൊതുവായ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ കോടിയേരി രാജിവയ്ക്കേണ്ട ആവശ്യമെന്താണെന്നും സീതാറാം യെച്ചൂരി ചോദിച്ചു. എം. ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.
കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."