കശ്മിരില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; അഞ്ച് ഭീകരരെ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷം. ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ ദക്ഷിണ കശ്മിരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്. ജമ്മുകശ്മിര്‍ സ്വദേശിളായ ഗുല്‍സാര്‍ അഹമ്മദ് പദ്ദാര്‍, ഫൈസല്‍ അഹമ്മദ് റാത്തര്‍, സാഹിദ് അഹമ്മദ് മിര്‍, മസ്്രൂര് മോള്വി, സഹൂര്‍ അഹമ്മദ് ലോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ ഭീകരര്‍ക്കായി നടത്തിയ റെയ്ഡിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ സ്ഥലത്തു നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. ലഷ്കര്‍, ഹിസ്ബുല്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് കൊല്ലപ്പെട്ട അഞ്ചുപേരുമെന്നാണ് ലഭ്യമായ വിവരമെന്ന് സുരക്ഷാ സൈന്യം അറിയിച്ചു.
ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ബാരാമുള്ളക്കും ക്വാസിഗണ്ടിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനവും റദ്ദാക്കിയിട്ടുണ്ട്.
ശ്രീനഗറില്‍ നിന്ന് 72 കി.മീറ്റര്‍ അകലെയുള്ള ഛൗഗാം ജില്ലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."