വംശീയ അധിക്ഷേപം: ആസ്ത്രേലിയന്‍ താരത്തിനെതിരേ അന്വേഷണം
സിഡ്നി: വംശീയ അധിക്ഷേപം നടത്തിയ ആസ്ത്രേലിയന്‍ താരത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ആസ്ത്രേലിയ. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിന്‍ അലിയുടെ ആത്മകഥയിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2015 ആഷസ് പരമ്പരയ്ക്കിടെ തനിക്കെതിരേ ഒരു ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം വംശീയ അധിക്ഷേപം നടത്തിയെന്നാണ് തന്റെ ആത്മകഥയില്‍ മോയിന്‍ അലി പരാമര്‍ശിച്ചിട്ടുള്ളത്. തന്നെ ഒസാമ ബിന്‍ ലാദന് എന്ന് താരം വിളിച്ചുവെന്നാണ് മോയിന്‍ അലി പറഞ്ഞത്.
ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് കണക്കാക്കുന്നതെന്നും ഇത്തരം പ്രവൃത്തികള്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരില്‍ നിന്നുണ്ടണ്ടാകുവാന് പാടില്ലെന്ന് വ്യക്തമാക്കിയ ക്രിക്കറ്റ് ആസ്ത്രേലിയ വക്താവ് ഇതിന്മേല് അന്വേഷണം ഉണ്ടണ്ടാകുമെന്ന് അറിയിച്ചു. സംഭവ സമയത്ത് ആസ്ത്രേലിയന്‍ പരിശീലകനായിരുന്ന ഡാരെന്‍ ലീമാന് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം കാര്യം നിഷേധിക്കുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."