കാലവര്‍ഷം കനത്തു: ഏലം കൃഷി അഴുകി നശിക്കുന്നു
രാജാക്കാട്: ഹൈറേഞ്ചിലെ ഏലം കര്‍ഷകരെ പ്രതിസന്ധിയാലാക്കി ഏലച്ചെടികള്‍ക്ക് വ്യാപകമായി അഴുകല്‍ ബാധിക്കുന്നു.
ഏലയ്ക്കാ വിളവെടുക്കുന്നതിന് പാകമായ സമയത്ത് കാലവര്‍ഷം ശക്തമായതോടെയാണ് കായ്കള്‍ വ്യാപകമായി അഴുകി നശിക്കുന്നത്.
ഇത്തവണത്തെ വേനല്‍ ഏറ്റഴും കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത് ഏലം കര്‍ഷകരെയാണ്. വേനലില്‍ ശക്തമായ ഉണക്ക് നേരിട്ട ഏലത്തിന് ഫിസേറിയം രോഗം വ്യാപകമായി ബാധിക്കുകയും തുടര്‍ന്ന് കാലവര്‍ഷമാരംഭിച്ച് മഴയും കാറ്റും ശക്തമായതോടെ ഏലത്തട്ടകള്‍ വ്യാപകമായി ഒടിഞ്ഞ് നശിക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്തു. ഉല്‍പ്പാദന ചിലവിന് അനുസരിച്ചുള്ള വില ഏലയ്ക്കായ്ക്ക് ലഭിക്കാതെ വന്നതോടെ കടുത്ത പ്രതിസന്ധിയാലയ കര്‍ഷകര്‍ ഉള്ളതെങ്കിലും വിളവെടുക്കാമെന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് നിലവില്‍ തോരാതെ പെയ്ത മഴയില്‍ ഏലത്തിന് അഴുകല്‍ രോഗം വ്യാപകമായിരിക്കുന്നത്.
മഴക്കാലം ആരംഭിക്കുന്ന സമയത്ത് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി കര്‍ഷകര്‍ ബോഡോ മിശ്രിതം പ്രയോഗിച്ചിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ അഴുകല്‍ വ്യാപകമാകുകയായിരുന്നു.
ഇത്തരമവസ്ഥയില്‍ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്നിനും മറ്റ് കീടനാശിനികള്‍ക്കും അമിതമായ വിലവര്‍ദ്ധനവ് കര്‍ഷകരെ പ്രതിസന്ധിയാലാക്കുന്നുണ്ട്. ശക്തമായ രോഗബാധയെ പ്രതിരോധിക്കുന്നതിന് കുമിള്‍ നാശിനികളായ മെറ്റഡാക്‌സിന്‍ മാസ്റ്റര്‍, റഡോമില്‍ ഗോള്‍ഡ്, അലിയറ്റ് തുടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇവയക്ക് കിലോഗ്രാമിന് 1500 മുതല്‍ 2000 രൂപവരെ വിലയാണുള്ളത്.
അതുകൊണ്ട് തന്നെ നിലവില്‍ ഈ പ്രതിരോധ മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് പതിനായിരക്കണക്കിന് രൂപയാണ് മുതല്‍മുടക്കാകുന്നത്. നിലവില്‍ ഏലത്തില്‍ നിന്നുള്ള വരുമാനം നിലച്ചിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റെയും മറ്റും സഹായമില്ലെങ്കില്‍ മുമ്പോട്ട് പോകുവാന്‍ പറ്റാത്ത സാഹചര്യമാണെന്നും കര്‍ഷകര്‍ പ്രതികരിച്ചു.
ഇത്തരത്തില്‍ രോഗബാധയും കീടശല്യവും രൂക്ഷമായതിനൊപ്പം വന്യമൃഗങ്ങളുടെ ആക്രമണവും ഏലം കൃഷിയ്ക്ക് പ്രതിസന്ധിയാകുന്നുണ്ട് .
ഹൈറേഞ്ച് മേഖലയില്‍ കാട്ടുപന്നിയുടെ ആക്രണം ചെറുക്കുവാന്‍ കഴിയുന്നില്ലെന്നും ഏലം ചുവടെ കുത്തിമറിച്ചിട്ട് വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള പ്രതികൂലമായ സാഹചര്യത്തില്‍ കൃഷി മുമ്പോട്ട് കൊണ്ടുപോകുവാന്‍ കഴിയില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും ഉല്‍പ്പാദന കുറവും വിലത്തകര്‍ച്ചയും കൊണ്ട് നട്ടം തിരിഞ്ഞ കര്‍ഷകര്‍ ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ സുഗന്ധ വ്യജ്ഞനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലത്തിന്റെ കലവറയായ ഹൈറേഞ്ചില്‍ നിന്നും ഏലം കൃഷി പൂര്‍ണ്ണമായി പടിയിറങ്ങുമെന്നതിന് സംശയമില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."