ബാങ്ക് ജീവനക്കാര്‍ 29ന് പണിമുടക്കും
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 29ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. പണിമുടക്കിനോടനുബന്ധിച്ചുള്ള പ്രകടനം 28 ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
കേര്‍പ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ-പൊതുമേഖലാ വിരുദ്ധ നയങ്ങള്‍ നിര്‍ത്തലാക്കുക, സ്വകാര്യ-വിദേശവല്‍ക്കണം അവസാനിപ്പിക്കുക, ബാങ്കുകള്‍ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, നിക്ഷേപ പലിശനിരക്ക് വര്‍ധിപ്പിക്കുക, കാര്‍ഷിക മുന്‍ഗണനാ വായ്പകള്‍ ഉദാരമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊതുമേഖലാ-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്ക് ജില്ലയില്‍ വിജയിപ്പിക്കണമെന്ന് എ.ഐ.ബി.ഇ.എ ജില്ലാ കെക്രട്ടറി പി.കെ ജബ്ബാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."