HOME
DETAILS
MAL
ശുചീകരണ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാംപ്
backup
July 26 2016 | 00:07 AM
കട്ടപ്പന: കട്ടപ്പന നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്കായി നഗരസഭാ ടൗണ്‍ ഹാളില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മെഡിക്കല്‍ ക്യാംപ് നടക്കും. നഗരസഭാ ചെയര്മാന് ജോണി കുളംപള്ളി മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്യും.
നഗരസഭാ ആരോഗ്യകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിക്കും. കട്ടപ്പന താലൂക്ക് ആശുപത്രി എന്‍.സി.ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈനി അല്‍ഫോന്‍സ തോമസ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിക്കും.
ശുചിത്വ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, കട്ടപ്പന നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയി വെട്ടിക്കുഴി, ശുചിത്വമിഷന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അനു തങ്കച്ചന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എം ഫ്രാന്‍സിസ്, നഗരസഭ സെക്രട്ടറി പി.വി ബിജു എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."