HOME
DETAILS
MAL
ബജറ്റ് ചര്‍ച്ചകള്‍ 11ന് തുടങ്ങും
backup
June 09 2019 | 21:06 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍, ബാങ്ക് പ്രതിനിധികള്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക വിദഗ്ധര്‍ എന്നിവര്‍ക്ക് പുറമെ വ്യാവസായിക ചേംബര്‍ പ്രതിനിധികള്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. ഈ മാസം 11 മുതല്‍ 23 വരെയാണ് ചര്‍ച്ച നടക്കുക. സംസ്ഥാനത്തെ ധനകാര്യ മന്ത്രിമാര്‍ക്ക് 2019-20 ബജറ്റില്‍ ഉള്‍പ്പെടുത്താവുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ഈ മാസം 20ന് ജി.എസ്.ടിയുടെ കൗണ്‍സില്‍ മീറ്റിങ് നടക്കും.
മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."