കേരളയും മാവേലിയും നാളെ മുതല്‍ കൊച്ചുവേളിയില്‍നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസും മംഗളൂരുവിലേക്കുള്ള മാവേലി എക്സ്പ്രസും നാളെ മുതല്‍ ഒക്ടോബര്‍ 15വരെ കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു. കേരള എക്സ്പ്രസ് രാവിലെ 11.15നും മാവേലി വൈകിട്ട് 6.45നും തന്നെയായിരിക്കും പതിവു സമയം പാലിച്ച് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുക. ഈ ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് പകരം കൊച്ചുവേളിയിലായിരിക്കും യാത്ര അവസാനിപ്പിക്കുകയും ചെയ്യുക.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോം പൂര്‍ണമായി പൊളിച്ച് നിര്‍മിക്കുന്നതിനാലാണ് ട്രെയിനുകള്‍ കൊച്ചുവേളിയിലേക്ക് മാറ്റുന്നത്. നിലവില്‍ അഞ്ച് പ്ലാറ്റ്ഫോമുകളാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലുള്ളത്. ഒരെണ്ണം പൊളിക്കുന്നതോടെ ഉണ്ടാകാനിടയുള്ള തിരക്ക് കുറയ്ക്കുന്നതിനാണ് രാവിലെയും വൈകിട്ടുമുള്ള ഓരോ ട്രെയിനുകള്‍ കൊച്ചുവേളിയിലേക്ക് മാറ്റുന്നത്.
കേരള എക്സ്പ്രസിന്റെ പ്രതിദിന കോച്ച് മെയിന്റനന്‍സ് നടത്തുന്നത് കൊച്ചുവേളിയിലാണ്. വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാനാണ് മാവേലി കൊച്ചുവേളിയിലേക്ക് മാറ്റിയത്. ഇതുമൂലം പണി നടക്കുന്ന ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകള്‍ സ്റ്റേഷന്റെ ഔട്ടറില്‍ പിടിച്ചിടുന്നത് ഒഴിവാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."