90.2 കോടി രൂപയുടെ നഷ്ടപരിഹാരം തേടി എഴുത്തുകാരി
വാഷിങ്ടണ്‍: ട്വീറ്റിന്റെ പേരില്‍ പ്രസാധകര്‍ കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് 90.2 കോടി രൂപയുടെ നഷ്ടപരിഹാരം തേടി ജോര്‍ദാനിയന്‍ അമേരിക്കന്‍ എഴുത്തുകാരി നടാഷ ടെയ്ന്‍സ്. ലോസ് ആഞ്ചല്‍സിലെ റയര്‍ ബേര്‍ഡ് ബുക്‌സിനെതിരേ കാലിഫോര്‍ണിയ കോടതിയിലാണ് നടാഷ പരാതി നല്‍കിയത്.
മെട്രോ ജോലിക്കാരി ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോയെടുത്താണ് നടാഷ ട്വീറ്റ് ചെയ്തത്. രാവിലെ വാഷിങ്ടണ്‍ മെട്രോയില്‍ കയറിയപ്പോള്‍ താന്‍ കണ്ടത് യൂനിഫോമില്‍ ജോലിക്കാരി ഭക്ഷണം കഴിക്കുന്ന ഭീകരമായ കാഴ്ചയായിരുന്നുവെന്നും താന്‍ കരുതിയത് മെട്രോയില്‍ ആഹാര പദാര്‍ഥങ്ങള്‍ അനുവദനീയമല്ല എന്നാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന്റെ ഉത്തരവാദിത്തം മെട്രോ ഏറ്റെടുക്കണമെന്നുമാണ് നടാഷ ടെയ്ന്‍സ് ട്വീറ്റ് ചെയ്തത്.
ഇതിന് മെട്രോ ജീവനക്കാര്‍ നടാഷ ടെയ്ന്‍സിന് മറുപടി നല്‍കിയിരുന്നു. ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് നിയമമുണ്ടെന്നും എന്നാല്‍ പലപ്പോഴും തൊഴിലാളികള്‍ക്ക് ഒരു പണി കഴിഞ്ഞ് അപ്പോള്‍ തന്നെ മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ സമയം ലഭിക്കാറില്ലെന്നും അതിനാലാണ് ട്രെയിനിലിരുന്ന് ഭക്ഷണം കഴിച്ചതെന്നുമായിരുന്നു മെട്രോ നടാഷയുടെ ട്വീറ്റിന് മറുപടി നല്‍കിയത്.
നടാഷയുടെ ട്വീറ്റിനെതിരേ വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ന്യൂനപക്ഷമായ കറുത്തവര്‍ഗക്കാരെ അപമാനിക്കരുതായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളുയര്‍ന്നത്. ചിലര്‍ അസഭ്യവര്‍ഷങ്ങളും ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നടത്തി. ഇതിനെ തുടര്‍ന്ന് നടാഷ തന്റെ ട്വീറ്റ് പിന്‍വലിച്ചിരുന്നു.
നടാഷ നടത്തിയ പരാമര്‍ശം കറുത്ത വര്‍ഗക്കാരായ തൊഴിലാളികളായ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്നും ഇത് തങ്ങള്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചതെന്നുമായിരുന്നു റെയര്‍ ബേര്‍ഡിന്റെ വാദം.
നടാഷയുടെ പുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ 2018ല്‍ആണ് നടാഷയുമായി റയര്‍ ബോര്‍ഡ് കരാറുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."