HOME
DETAILS

ട്രോളിംഗ് നിരോധനം: തീരദേശ ജില്ലകളില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ 

  
backup
June 10 2019 | 06:06 AM

trolling-in-kerala-opening-cotrol-room

തിരുവനന്തപുരം: ട്രോളിങ് നിരോധനം തുടങ്ങിയതോടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത യന്ത്രവല്‍ക്കൃത ബോട്ടുകള്‍ തീരമണഞ്ഞു. ഇതരസംസ്ഥാന ബോട്ടുകള്‍ സംസ്ഥാനതീരം വിട്ടു. ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നേതൃത്വത്തില്‍ കടലിലും ഹാര്‍ബറുകളിലും പരിശോധന ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനും ആവശ്യമായ നടപടികളും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ട്രോളിങ് കാലയളവിലുള്ള ആനുകൂല്യ വിതരണത്തിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

സമ്പാദ്യ സമാശ്വാസപദ്ധതിയില്‍ രജിസ്റ്റര്‍ചെയ്ത മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സമാശ്വാസധനം നല്‍കും. മാസം 4500 രൂപവീതമാണ് നല്‍കുക. 1.86 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസധനം നല്‍കും. തീരദേശ ജില്ലകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അപകടം സംബന്ധിച്ച എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.
മണ്‍സൂണ്‍കാലത്ത് മീന്‍പിടിക്കാന്‍ പോകുന്നവര്‍ രാത്രിയില്‍ ലൈറ്റ് ഫിഷിങ് നടത്തരുത്. രാത്രിയില്‍ ലൈറ്റ് ഉപയോഗിച്ച് ആകര്‍ഷിച്ചും കണ്ണിവലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ചും മത്തി, അയല തുടങ്ങിയവയുടെ വളര്‍ച്ച പൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ പിടിച്ച് കച്ചവടം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ രണ്ടരലക്ഷം രൂപവരെ പിഴ ഈടാക്കും. നിരോധിച്ച വലകളും രീതികളും ഉപയോഗിക്കരുത്. കടലില്‍ പോകുന്നവര്‍ ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോയ, കോമ്പസ്, വയര്‍ലസ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടുപോകണം. വള്ളവും എന്‍ജിനും അറ്റകുറ്റപ്പണി തീര്‍ക്കണം. വള്ളത്തിന്റെ ഇരുവശങ്ങളിലും മഞ്ഞ പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതണം. അപകടത്തില്‍പ്പെട്ടാല്‍ കോസ്റ്റല്‍ പൊലീസ്(ടോള്‍ ഫ്രീ നമ്പര്‍) 1093, കോസ്റ്റ്ഗാര്‍ഡ് (ടോള്‍ ഫ്രീനമ്പര്‍) 1554, നേവി (04842872353/5457), ഫിഷറീസ് കണ്‍ട്രോള്‍റൂം/മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഴിഞ്ഞം (04712480335, 9447141189) എന്നിവരെ അറിയിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago