പരിശ്രമം, പ്രാര്‍ഥന നിശ്ചയദാര്‍ഢ്യം രണ്ട് ആയിഷമാരുടെ വിജയമന്ത്രങ്ങള്‍
ആയിഷ ഒന്നു മുതല്‍ ഏഴു വരെ കാപ്പാട് ഇലാഹിയ സ്‌കൂളിലും എട്ട്, ഒന്‍പത്, പത്ത് ക്ലാസുകള്‍ തിരുവങ്ങൂര്‍ സ്‌കൂളിലും പ്ലസ് വണ്‍-ടുകള്‍ കൊയിലാണ്ടി ഗവ. ബോയ്‌സ് സ്‌കൂളിലുമാണ് പഠിച്ചിരുന്നത്. കോഴിക്കോട്ടെ റെയ്‌സിലാണ് അവള്‍ നീറ്റ് പരീക്ഷക്കായുള്ള കോച്ചിങ് നടത്തിയിരുന്നത്.
കുട്ടികളുടെ പിതാക്കള്‍ നാട്ടിലും പുറംനാട്ടിലുമായി ജോലിയില്‍ വ്യാപൃതരാവുമ്പോള്‍ മാതാക്കളാണ് അവരോടൊപ്പമുണ്ടാകുക. മാതാക്കള്‍ പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ജാഗരൂകരായാല്‍ വിജയം ഉറപ്പിക്കാമെന്നതാണ് എന്റെ കുടുംബത്തിലെ അനുഭവം.
തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കുള്ള ദൂരം
2019 ലെ നീറ്റ് പരീക്ഷയില്‍ ആയിഷയുടെ സ്റ്റേറ്റ് റാങ്ക് 1950 ആയിരുന്നു. അഖിലേന്ത്യയില്‍ പന്ത്രണ്ടായിരത്തിന് മീതേയും. അവള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ഉന്നത നിലവാരമുള്ള മെഡിക്കല്‍ കോളജുകളിലേക്ക് മാത്രമായിരുന്നു പ്രവേശനത്തിനായുള്ള അപേക്ഷ നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ അവള്‍ക്ക് പ്രവേശനം ലഭിച്ചില്ല.
അധ്യാപകരും മാതാപിതാക്കളും സ്‌നേഹജനങ്ങളും കണ്ടറിഞ്ഞുകൊണ്ട് നല്‍കുന്ന മാനസിക പിന്‍ബലം നമ്മുടെ കുട്ടികളെ ലക്ഷ്യപ്രാപ്തിയിലെത്തുവാന്‍ പ്രേരകമാകും എന്നത് ആയിഷയുടെ വിജയത്തിലേക്ക് വെളിച്ചംവീശുന്നു.
പ്രാര്‍ഥന തന്നെ മുന്നില്‍
അതിരാവിലെ എഴുന്നേറ്റ് പ്രഭാതപ്രാര്‍ഥനയ്ക്ക് മുന്‍പുള്ള തഹജ്ജുദ് നിസ്‌കാരശേഷം പഠിക്കുവാനിരിക്കുന്ന ആയിഷ, ഒന്‍പതു മണിയോടെ ഗവ. ബോയ്‌സ് സ്‌കൂളിലെ പഠനത്തിനായി തയ്യാറെടുത്ത് യാത്രയാവുകയും വൈകുന്നേരം തിരിച്ചെത്തി ദിനചര്യകള്‍ക്ക് ശേഷം വീണ്ടും പഠനത്തില്‍ വ്യാപൃതയാവുകയും രാത്രി ഒന്‍പതു മണിയോടെ ഉറങ്ങുവാന്‍ കിടക്കുന്നതുമായ ചിട്ടയാണ് അനുവര്‍ത്തിച്ചു വന്നിരുന്നത്.
ശനി- ഞായറുകളിലും മറ്റ് ഒഴിവുദിവസങ്ങളിലുമുള്ള ഹോളിഡെ ബാച്ചില്‍ കോഴിക്കോട്ടെ റെയ്‌സില്‍ മുടങ്ങാതെ ക്ലാസുകളില്‍ ഹാജരായിരുന്ന ആയിഷ, ദിവസവും 12-15 മണിക്കൂറുകള്‍ പഠനത്തിനായി ചെലവഴിച്ചതായി കാണാം. നീറ്റ് പരീക്ഷയ്ക്ക് മുന്‍പുള്ള ഈവനിങ് ക്ലാസുകളിലും അവള്‍ ഹാജരാകുമായിരുന്നു.
കുടുംബ പിന്തുണ അതി പ്രധാനം
കഴിഞ്ഞ അഞ്ചു വര്‍ഷമായി എന്റെ വീട്ടില്‍ ടെലിവിഷന്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കുട്ടികളുടെ പഠനത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നതു കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. അത്യാവശ്യ വാര്‍ത്തകളും വിശകലനങ്ങളും മൊബൈല്‍ ഫോണിലൂടെ സാധിക്കുമെന്നതിനാല്‍ അലോസരമുണ്ടായില്ല. ആയിഷക്ക് സ്വിച്ച് മൊബൈല്‍ ഫോണാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്കുകള്‍ വഴി സമയം പാഴാക്കേണ്ടി വന്നിരുന്നില്ല. ആയിഷയില്‍ ഞങ്ങളുടെ കുടുംബ ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്നത് മന:സമാധാനത്തോടെ പഠിക്കുവാന്‍ അവള്‍ക്ക് സാധ്യമായി. കല്യാണങ്ങള്‍ക്കോ വിരുന്നുകള്‍ക്കോ പോകുന്ന കാര്യത്തില്‍ അവള്‍ക്ക് താല്‍പര്യവുമുണ്ടായിരുന്നില്ല; ഞങ്ങളോട് നിര്‍ബന്ധിക്കാറുമുണ്ടായിരുന്നില്ല. പഠന കാര്യത്തില്‍ ബന്ധുജനങ്ങള്‍ അവളോടാരായുമ്പോള്‍ അവള്‍ പറയുന്ന വാക്കുണ്ട്, 'നന്മയ്ക്കായി പ്രാര്‍ഥിക്കണേ'.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കിട്ടണം എന്നു മാത്രമാണ് ആഗ്രഹിച്ചത്'- ഈ വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് നീറ്റ് പരീക്ഷക്ക് അഖിലേന്ത്യാ തലത്തില്‍ 193-ാം റാങ്കു നേടിയ ആയിഷ എന്ന മിടുക്കിക്കുട്ടിയുടെ മറുപടി ഇതായിരുന്നു. അത്രമേല്‍ അവള്‍ പരിശ്രമിച്ചിരുന്നു. തന്റെ കഠിനാധ്വാനം പടച്ച തമ്പുരാന്‍ വെറുതെയാക്കില്ലെന്നൊരുവിശ്വാസമുണ്ടായിരുന്നു അവള്‍ക്ക്. പരിശ്രമിക്കുന്നവര്‍ വിജയിക്കുമെന്ന് അവന്‍ തന്നെ നല്‍കിയ ഉറപ്പാണല്ലോ. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറത്തേക്കുള്ള നേട്ടം തന്ന് അവന്‍ അനുഗ്രഹിച്ചു. ദൈവത്തിന് സ്തുതി. ആയിഷ പറയുന്നു.
ഇത് ആയിഷ. കോഴിക്കോട് കക്കോടി പഞ്ചായത്തിലെ പാലത്ത് കെ.പി സലീമിന്റെ മകള്‍. നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ 193 ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 37 ാം റാങ്കും നേടിയ കൊച്ചു മിടുക്കി. പഠിച്ചത് നാട്ടിന്‍പുറത്തെ മലയാളം മീഡിയം സ്‌കൂളുകളില്‍. കൊമ്മേരിയിലെ എല്‍.പി സ്‌കൂളിലായിരുന്നു ഒന്നും രണ്ടും. പിന്നെ പാലത്തേക്ക് താമസം മാറിയതോടെ വീടിനടുത്തുള്ള സ്‌കൂളിലായി. ഹൈസ്‌കൂളും പ്ലസ് വണ്‍, പ്ലസ് ടുവും ചേളന്നൂര്‍ എ.കെ.കെ.ആര്‍ എച്ച്.എസ്.എസില്‍. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ്. പ്ലസ്ടുവിന് 1200ല്‍ 1182 മാര്‍ക്ക്. നീറ്റില്‍ ആദ്യതവണ തന്നെ അഖിലേന്ത്യാ റാങ്ക്. ഇങ്ങനെ പോവുന്നു ഈ മിടുക്കിക്കുട്ടിയുടെ പഠനകാലം.
പത്താം ക്ലാസ് വരെ മലയാളം മീഡിയം പഠിച്ചതിനാല്‍ പ്ലസ് വണ്ണിന് ട്യൂഷന് ചേര്‍ന്നു. ബാലുശ്ശേരിയിലെ കാറ്റലിസ്റ്റ് ട്യൂഷന്‍ സെന്ററിലാണ് പഠിച്ചത്. ഇംഗ്ലീഷിലുള്ള വിഷയങ്ങള്‍ പഠിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നു കരുതി. മലയാളം മീഡിയത്തിലൊക്കെ പഠിക്കുന്ന കുട്ടികള്‍ക്ക് എന്‍ട്രന്‍സൊക്കെ ബാലികേറാമലയാവും എന്നായിരുന്നു എല്ലാവരേയും പോലെ ആയിഷയുടേയും ധാരണ. എന്നാല്‍ പ്ലസ് വണ്‍ പകുതിയൊക്കെ എത്തിയപ്പോള്‍ തന്നെ അവള്‍ സയന്‍സിനെ സ്‌നേഹിച്ചു തുടങ്ങി. തനിക്ക് കഴിയും എന്നൊരു വിശ്വാസവും വന്നു. പ്ലസ് ടു ആയപ്പോള്‍ ട്യൂഷന്‍ നിര്‍ത്താന്‍ തീരുമാനിച്ചു. ടെക്‌നിക്കല്‍ കാര്യങ്ങളൊക്കെ മനസിലായി. ഇനി സ്വന്തം പഠിച്ചാല്‍ മതിയല്ലോ എന്നു കരുതി. പിന്നെ ഉപ്പാനെ അധികം ബുദ്ധിമുട്ടിക്കേണ്ട എന്നുമുണ്ടായിരുന്നു. അപ്പോഴേക്കും മാഷ് വിളിച്ചു. എന്തിനാണ് ട്യൂഷന്‍ നിര്‍ത്തിയത് എന്നായി. കാര്യം പറഞ്ഞപ്പോള്‍ എല്ലാം മാഷേറ്റെടുത്തു. ഫീസിളവ് നല്‍കി.
കിനാവിലൊരു
സ്റ്റെതസ്‌റ്റോപ്പ് മിന്നിച്ചത്
റുബീഷ് മാഷ്
കുഞ്ഞുനാളില്‍ കണ്ട കിനാവുകളുടെ ഓരങ്ങളില്‍ ഒന്നു മിന്നായമായിപ്പോലും കഴുത്തിലൊരു സ്റ്റെതസ്‌ക്കോപ്പും തൂക്കി വെള്ളക്കോട്ടുമിട്ടു നടക്കുന്ന താനുണ്ടായിരുന്നില്ലെന്നു പറയുന്നു ആയിഷ. സത്യം പറഞ്ഞാല്‍ കാറ്റലിസ്റ്റിലെ റുബീഷ് മാഷാണ് ഉള്ളില്‍ അങ്ങിനൊരു കിനാവ് മിന്നിച്ചത്. അക്ഷരാര്‍ഥത്തില്‍ ആയിഷയുടെ ജീവിതത്തില്‍ കാറ്റലിസ്റ്റാവുകയായിരുന്നു മാഷ്. തന്റെ വിജയം മാഷിനു തന്നെയാണ് ആയിഷ സമര്‍പ്പിക്കുന്നതും. തനിക്ക് ഇത്രയേറെ കരുത്തുപകര്‍ന്ന, തനിക്കൊപ്പം നിന്ന പ്രിയപ്പെട്ട മാഷിന് ഉയര്‍ന്ന റാങ്ക് സമ്മാനമായി നല്‍കണം എന്നുറപ്പിച്ചാണ് പഠിച്ചത്.
പ്ലസ് ടുവിന്റെ കൂടെ എന്‍ട്രന്‍സ് എഴുതേണ്ട എന്നു പറഞ്ഞതും മാഷാണ്. ആദ്യത്തെ തവണ റാങ്ക് കുറേ പുറകിലെങ്ങാന്‍ ആയിപ്പോയാല്‍ തനിക്ക് പറ്റില്ലെന്നൊരു തോന്നല്‍ വന്നാലോ, പഠിക്കാന്‍ മടുപ്പ് വന്നാലോ എന്നു പറഞ്ഞു. അങ്ങനെ ഒരു വര്‍ഷം കാറ്റലിസ്റ്റില്‍ തന്നെ കോച്ചിങ്.
താന്‍ ഉയര്‍ന്ന റാങ്ക് നേടുമെന്ന് മാഷിനുറപ്പായിരുന്നു. പ്രശസ്തി മോഹിച്ചല്ല മാഷ് ഒന്നും ചെയ്തതെന്ന് ആയിഷ പറയുന്നു. കഴിവും അര്‍ഹതയുമുള്ള ഒരു കുട്ടി ഭൗതിക സാഹചര്യങ്ങള്‍ ഇല്ലാത്തതു മൂലം എത്തേണ്ടിടത്ത് എത്താതെ പോവരുത്. അവള്‍ക്കര്‍ഹമായത് നഷ്ടപ്പെടരുത്. ഇത് മാത്രമാണ് മാഷ് ചിന്തിച്ചത്. പഠിക്കാനുള്ള അവളുടെ ആശയും നേടിയെടുക്കാനുള്ള നിശ്ചയദാര്‍ഢ്യവും അത്രക്കേറെയാണെന്ന് ആ അധ്യാപകന്‍ മനസിലാക്കിയിരുന്നു. മാഷിന്റെ സ്‌നേഹം പതിന്മടങ്ങായി തിരിച്ചുനല്‍കാനായല്ലോ എന്നാണ് അവളുടെ സന്തോഷം.
മനസിരുത്തി പഠിക്കൂ
പറക്കാം
കിനാക്കളുടെ
ആകാശത്തിലേക്ക്
ചിട്ടയായ പഠനം. മനസുരുകിയുള്ള പ്രാര്‍ഥന. ഉപ്പയുടേയും ഉമ്മയുടേയും ഇക്കാക്കയുടേയും സ്‌കൂള്‍ കാലം മുതല്‍ക്കുള്ള അധ്യാപകരുടേയും പിന്തുണ. അതിനേക്കാളുപരി റുബീഷ് മാഷ് നല്‍കിയ കരുത്ത്... ആയിഷയുടെ വിജയത്തിലേക്കുള്ള പടികള്‍ ഇതൊക്കെയായിരുന്നു. ആറു മണിക്കൂറിലേറെ ഒരു ദിവസം ഉറങ്ങാറില്ല. രാവിലെ നേരത്തെ എഴുന്നേല്‍ക്കും.
മനസിരുത്തി പഠിക്കൂ. നിങ്ങള്‍ക്കും നേടാം. അവിടെ നിങ്ങള്‍ പഠിച്ച സ്‌കൂളിന്റെ തിളക്കമോ മീഡിയമോ വിഷയമല്ല. തന്റെ പിന്‍മുറക്കാരോട് ആയിഷക്ക് പറയാനുള്ളത് ഇതു മാത്രമാണ്.
കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവറാണ് ആയിഷയുടെ ഉപ്പ കെ.പി സലീം. ലോക്ക്ഡൗണും മറ്റും കാരണം ഓട്ടം കുറഞ്ഞതിനാല്‍ ഇപ്പോള്‍ നാടന്‍ പണിക്കുപോകുന്നു. കംപ്യൂട്ടര്‍ ഡിപ്ലോമ ചെയ്യുന്ന സഹോദരന്‍ അസ്‌ലം ക്ലാസില്ലാത്തതിനാല്‍ ഒരു ചെറിയ ജോലിക്കു പോകുന്നുണ്ട്. ഉമ്മ സുലൈഖ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."