അങ്കണവാടി അധ്യാപികയുടെ മരണം: പൊലിസ് സ്റ്റേഷന്‍ ധര്‍ണ നടത്തി
ബദിയടുക്ക: കുംബഡാജെ പഞ്ചായത്തിലെ മുനിയൂര്‍ അങ്കണവാടി അധ്യാപികയും ഏത്തടുക്ക ആനപ്പള്ളയിലെ മൊയ്തിന്‍ കുട്ടി അവ്വമ്മ ദമ്പതികളുടെ മകളുമായ ആയിഷയുടെ ദുരുഹ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി ദുരുഹത പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ബദിയടുക്ക പൊലിസ് സ്റ്റേഷനു മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
ജനകീയ സമര സമിതി ചെയര്‍മാന്‍ അബ്ദുല്ല കുഞ്ഞി അധ്യക്ഷനായി. ആയിഷയുടെ മാതാ പിതാക്കളും, കുംബഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ, വൈസ് പ്രസിഡന്റ് ആനന്ദ കെ മൗവ്വാര്‍, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട്, അജിത് കുമാര്‍ അസാദ്, എലിസബത്ത് ക്രാസ്ത, അഷറഫ് മുക്കുര്‍, അബ്ദുല്‍ റഹ്മാന്‍, ബി. കരുണാകരന്‍, സുധാമ ഗോസാഡ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് പുലര്‍ച്ചയോടെ വീടിനുള്ളില്‍ അവശ നിലയില്‍ കണ്ട ആയിഷ ആശുപത്രിയില്‍ കൊണ്ടുംപോകും വഴിയാണ് മരിച്ചത്. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷം അകത്ത് ചെന്നാണ് ഇവര്‍ മരിച്ചതെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മരണത്തിലെ ദുരുഹത പുറത്ത് കോണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന ഫലമായി മരണത്തില്‍ ബദിയടുക്ക പൊലിസ് അന്വേഷണം നടത്തിയെങ്കിലും പൂരോഗതിയുണ്ടായില്ല. പിന്നിട് ഇവരുടെ ബന്ധുക്കള്‍ ഉന്നത പൊലിസ് ഉദ്ധ്യോഗസ്ഥര്‍ക്ക് നിവേദനം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി അന്വേഷണം ഏറ്റെടുത്തെങ്കിലും കേസിലെ ദുരൂഹത എന്താണെന്ന് പൊലിസിന് കണ്ടെത്താനായില്ല.
ഇതേ തുടര്‍ന്ന് തുടക്കത്തില്‍ രൂപീകരിച്ച കമ്മിറ്റി പിരിച്ചു വിട്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ജനകീയ സമരസമിതി പുനസംഘടിപ്പിച്ചു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടു വരാന്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ആദ്യ പടിയായണ് പൊലിസ് സ്റ്റേഷന്‍ ധര്‍ണ. അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."