സൗജന്യ തൊഴില്‍ പരിശീലനം
കാഞ്ഞങ്ങാട്: ഇന്ത്യയിലെ ഒരു കോടി ജനങ്ങള്‍ക്ക് തൊഴില്‍ മേഖലയില്‍ സ്‌കില്‍ ട്രൈയിനിങ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിലൂടെ സെല്‍ഫ് എംപ്ലോയിഡ് ടൈലര്‍ (എട്ടാം ക്ലാസ് യോഗ്യത, പ്രായം 18നും 40നും ഇടയില്‍, കോഴ്‌സ് കാലാവധി 2 മാസം), ഫീല്‍ഡ് ടെക്‌നിഷ്യന്‍ കംപ്യൂട്ടിങ് പെരിഫറല്‍സ് (പ്ലസ്ടു യോഗ്യത, പ്രായം 18നും 40നു ഇടയില്‍), കോഴ്‌സ് കാലാവധി രണ്ട് മാസം), കണ്‍സൈന്‍മെന്റ് ബുക്കങ്ങ് അസിസ്റ്റന്റ് (പ്ലസ്ടു യോഗ്യത, പ്രായം 18നും 40നും ഇടയില്‍, കോഴ്‌സ് കാലാവധി 3 മാസം) എന്നി സൗജന്യ കോഴ്‌സുകളിലേക്ക് യോഗ്യതയുള്ള യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ് ഒറിജിനലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഉദുമ പഞ്ചായത്ത് പാലക്കുന്ന് കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന വിംഗ്‌സ് അക്കാദമി സെന്ററില്‍ എത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.
ഈ പരിശീലനം പൂര്‍ണമായും സൗജന്യവും കൂടാതെ യൂണിഫോം, ബാഗ്, ടെക്സ്റ്റ് ബുക്ക് സൗജന്യമായും ഗവണ്‍മെന്റ് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0467 2237035, 9846022233.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."