മിസ് യുവി
മുംബൈ: ബാറ്റ് കൊണ്ടും ഫീല്‍ഡിങ് കൊണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് അടക്കി വാണിരുന്ന യുവരാജ് സിങ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. അവസാന ലോകകപ്പ് കളിച്ച് കളി മതിയാക്കാമെന്ന ആഗ്രഹം നടക്കാതിരുന്നതോടെയാണ് 37 കാരനായ യുവരാജ് സിങ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന സീസണില്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ട@ി യുവി കളിച്ചിരുന്നു. എന്നാല്‍ ചില മത്സരങ്ങള്‍ മാത്രം കളിച്ച അദ്ദേഹത്തിന് പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു.
ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു യുവി. എന്നാല്‍ ഐ.പി.എല്ലില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്നതോടെ യുവിയുടെ ലോകകപ്പ് സ്വപ്നവും അവതാളത്തിലാവുകയായിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിടപറയാന്‍ അദ്ദേഹം തീരുമാനിച്ചത്. ഇതോടെ 17 വര്‍ഷം നീണ്ട സംഭവ ബഹുലമായ കരിയറിന് അന്ത്യമായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരു പോലെ മികവ് പുലര്‍ത്തിയ താരം ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായിരുന്നു. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പേര്‍ തന്റേതാക്കി മാറ്റാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ യുവിക്ക് കഴിഞ്ഞു. കഴിഞ്ഞ 17 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട@ായിരുന്നു. ഇപ്പോള്‍ വിരമിക്കാനുള്ള സമയമായിരിക്കുന്നു. വളരെ അവിസ്മരണീയമായ ഒരു യാത്രയാണ് അവസാനിച്ചിരിക്കുന്നത്. ക്രിക്കറ്റിനോടു വിട പറയാനുള്ള ഏറ്റവും ഉചിതമായ സമയം ഇതു തന്നെയാണെന്നും യുവി പറഞ്ഞു.
എം.എസ് ധോണിക്കു കീഴില്‍ ഇന്ത്യ ര@ണ്ടു ലോക കിരീടങ്ങള്‍ നേടിയപ്പോഴും ടീമിന്റെ നട്ടെല്ല് യുവിയായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പുമാണ് യുവി ഇന്ത്യക്കു നേടിത്തന്നത്. 2007ലെ ടി20 ലോകകപ്പ് സെമിയില്‍ ആസ്‌ത്രേലിയക്കെതിരേ ഇന്ത്യയുടെ വിജയശില്‍പ്പിയായത് 30 പന്തില്‍ 70 റണ്‍സെടുത്ത യുവിയായിരുന്നു. 2011ലെ ലോകകപ്പില്‍ ബാറ്റ് കൊണ്ട@ും പന്ത് കൊണ്ട@ും യുവി കസറി. ധോണി കപ്പുയര്‍ത്തിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതും അദ്ദേഹമായിരുന്നു.
ഏകദിനത്തില്‍ 304 മത്സരങ്ങളില്‍നിന്ന് 36.55 ശരാശരിയില്‍ 8701 റണ്‍സ് നേടിയിട്ടു@ണ്ട്. 14 സെഞ്ചുറികളും 52 അര്‍ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ടി20യിലും യുവി മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.
402 അന്താരാഷ്ട്ര മത്സരങ്ങളില്‍ യുവി ഇന്ത്യക്കായി കളിച്ചിട്ടു@ണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും തുരുപ്പ് ചീട്ടായിരുന്നു യുവി. ക്രിക്കറ്റ് ലോകം ക@ണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് യുവി. 40 ടെസ്റ്റുകളിലും 58 ടി20 കളിലും യുവരാജ് പാഡണിഞ്ഞിട്ടുണ്ട്.
2000ത്തില്‍ കെനിയയില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു യുവരാജിന്റെ കരിയറിന് തുടക്കം കുറിച്ചത്. 18-ാം വയസില്‍ കരിയറിലെ രണ്ട@ാം ഏകദിനത്തില്‍ തന്നെ കരുത്തരായ ആസ്‌ത്രേലിയക്കതിരേ അര്‍ധ സെഞ്ചുറിയുമായി അദ്ദേഹം വരവറിയിച്ചു. പിന്നീട് യുവരാജിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെയും മധ്യനിര ബാറ്റിങ്ങിന്റെയും നട്ടെല്ലായി അദ്ദേഹം മാറി. 2003ല്‍ ഇംഗ്ലണ്ട@ില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിലെ ഗംഭീര ഇന്നിങ്‌സിലൂടെ യുവി വീ@ണ്ടും ക്രിക്കറ്റ് ലോകത്തെ യുവരാജാവായി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഹീറോയായി വിലസുമ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര തലയെടുപ്പുണ്ടായിരുന്നില്ല യുവിക്ക്.
എങ്കിലും 40 ടെസ്റ്റുകളില്‍നിന്ന് 33.92 ശരാശരിയില്‍ 1900 റണ്‍സ് യുവി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. മൂന്നു സെഞ്ചുറികളും 11 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 2012ലാണ് യുവി ഇന്ത്യക്കു വേ@ണ്ടി അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ടി20യിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണ്. 2002ലെ പ്രഥമ ടി20 ലോകകപ്പിലാണ് 12 പന്തില്‍ അര്‍ധ സെഞ്ചുറി നേടി യുവി ലോകത്തെ വിസ്മയിപ്പിച്ചത്. ഇതേ ടൂര്‍ണമെന്റില്‍ തന്നെ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറു സിക്‌സറുകള്‍ പറത്തി യുവി മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു. യുവരാജിനെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യമെത്തുന്നത് ബ്രോഡിനെ പറത്തിയ സുന്ദര നിമിഷങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."