സിവില്‍ സര്‍വിസിനെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നു: എന്‍.ജി.ഒ യൂനിയന്‍
കണ്ണൂര്‍: നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിവില്‍ സര്‍വിസ് അടക്കമുള്ള തൊഴില്‍ മേഖലകളെ പ്രതിസന്ധിയിലേക്കു നയിക്കുകയാണെന്നു എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനം.
കേരളത്തോടു കടുത്ത അവഗണനയാണു കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ജനപക്ഷ ബദല്‍ നയങ്ങളെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. നവകേരള നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ യൂനിയന്‍ ഇടപെടും. ജലസ്രോതസുകളുടെ ശുചീകരണത്തിനും നവീകരണത്തിനുമുള്ള പരിപാടികള്‍ സംഘടന ഏറ്റെടുക്കും. ഓരോ പ്രദേശത്തെയും പരിഗണന അര്‍ഹിക്കുന്ന ജനവിഭാഗങ്ങളെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ സ്ഥിരമായി നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന ജനറല്‍സെക്രട്ടറി ടി.സി മാത്തുക്കുട്ടി, പ്രസിഡന്റ് ഇ. പ്രേംകുമാര്‍, എം.വി ശശിധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."