പൊലിസ് എയ്ഡ് പോസ്റ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി നോക്കുകുത്തിയായി
എടപ്പാള്‍: ജനങ്ങളും ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞതോടെ പരാതിപ്പെട്ടികള്‍ നോക്കുകുത്തിയാകുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടികള്‍ പരാതിക്കാരില്ലാത്തതില് പലതും പൊടിപിടിച്ചും തുരുമ്പടുത്തും നശിച്ചു കൊണ്ടിരിക്കുകയാണ്. പരാതിക്കാരനെ പരസ്യപ്പെടുത്താതെ പ്രശ്ന പരിഹാരത്തിന് ഉതകുന്ന സംവിധാനമാണ് അനാസ്ഥയില്‍ നശിക്കുന്നത്. എടപ്പാള്‍ ടൗണില്‍ പൊലിസ് എയ്ഡ് പോസ്റ്റില്‍ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടി ഏറ്റവും കൂടുതല്‍ ഉപകാരപ്രദമായിരുന്നത് വിദ്യാര്‍ഥികള്‍ക്കായിരുന്നു.
യാത്രകളില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ബാല്യ വിവാഹങ്ങളും പൊതുനിരത്തുകളിലെ പൂവാലശല്യവും പരാതിയായി ഈ ബോക്സില്‍ വരുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്ക്കാവുകയും ചെയ്തിരുന്നു. ഗ്രാമപഞ്ചായത്തുകള്‍, ഗവ. ആശുപത്രികള്‍, വില്ലേജ് ഓഫിസ്, സ്കൂളുകള്‍ തുടങ്ങി സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലും സ്ഥാപിച്ചിരുന്നതില് പലതും പരാതിക്കാരില്ലാതെ വന്നതോടെ അപ്രത്യക്ഷമായി തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."