വേങ്ങരയില്‍ വിവാഹപൂര്‍വ കൗണ്‍സിലിങ് സെന്റര്‍ തുടങ്ങി
മലപ്പുറം: സംസ്ഥാന നൂനപക്ഷ ക്ഷേമവകുപ്പ് വേങ്ങര സി.സി.എം.വൈ സെന്ററില്‍ പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് കോഴ്സ് ആരംഭിച്ചു. വിവാഹപൂര്‍വ സൗജന്യ കൗണ്‍സിലിങ്ങ് പദ്ധതിയുടെ ഭാഗമായാണിത്. നൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.ബി മൊയ്തീന് കുട്ടി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 കഴിഞ്ഞ യുവതികളും 21 കഴിഞ്ഞ യുവാക്കളുമായി 40 പേര് പങ്കെടുത്തു. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സുസ്ഥിതിയും കെട്ടുറപ്പുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി വകുപ്പും തിരുവനന്തപ്പുരം ലയോള കോളേജ് സൈക്കോളജി വകുപ്പും ചേന്ന് തയാറാക്കിയ സിലബസില്‍ ദാമ്പത്യ ജീവിതം മുന്നൊരുക്കങ്ങള്‍, സന്തുഷ്ട കുടുംബ ജീവിതം, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്, വിവാഹ ശേഷമുള്ള പഠനവും തൊഴിലും, ദമ്പതികളുടെ മനസും ശരീരവും എന്നീ വിഷയങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാലു ദിവസമായി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എട്ട് സെഷനുകള്‍ അടങ്ങുന്നതാണ് കോഴ്സ്. ശനി, ഞായര്‍ അടക്കമുള്ള അവധി ദിനങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. വേങ്ങര പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പി. മമ്മദ്, കൗണ്‍സിലിങ്ങ് ഫാക്കല്‍റ്റി ഹാജറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."