ജനതാദള്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി
തലശ്ശേരി: സമാധാന കമ്മിറ്റി യോഗത്തില്‍ ഇനി അക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും വീണ്ടും പയ്യന്നൂരില്‍ കൊലപാതകം അരങ്ങേറിയതില്‍ ജനതാദള്‍(യു) ജില്ലാ കമ്മിറ്റി യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ.പി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പയ്യന്നൂരിലെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 18 മുതല്‍ നടത്താനിരുന്ന ജില്ലാ രാഷ്ട്രീയ പ്രചാരണ വാഹന ജാഥകളും മെയ് 29,30,31 തിയതികളില്‍ നടത്താനും തീരുമാനിച്ചു. 29ന് രാവിലെ പയ്യന്നൂരില്‍ സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ പി. കോരന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി വി.കെ കുമാരന്‍, പാര്‍ലമെന്ററി ബോര്‍ഡ് അംഗം കെ.പി ചന്ദ്രന്‍, പി. വത്സരാജ്, സി.വി.എം വിജയന്‍, ടി.പി അന്തന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."