HOME
DETAILS
MAL
കൊങ്കണ്‍ ട്രെയിന്‍: മന്‍സൂണ്‍ സമയക്രമം അവസാനിച്ചു, ഇനി സാധാരണ സമയം
backup
November 01 2020 | 16:11 PM
തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമം അവസാനിച്ചു. ഇന്നു മുതല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ സാധാരണ ടൈം ടേബിള്‍ പ്രകാരം ഓടിത്തുടങ്ങി.
മണ്‍സൂണ്‍ സമയക്രമം പ്രകാരം എറണാകുളത്ത് നിന്ന് രാവിലെ 10.50ന് പുറപ്പെട്ടിരുന്ന എറണാകുളം ജങ്ഷന്‍- ഫഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്‌പെഷ്യല്‍ (02617 ) ഇനി ഉച്ചയ്ക്ക് 1.15നാകും യാത്ര തുടങ്ങുക.
ലോകമാന്യ തിലക്- തിരുവനന്തപുരം നേത്രാവതി സ്‌പെഷ്യല്‍ (06345) വൈകീട്ട് 6.25ന് തിരുവനന്തപുരത്തെത്തും. നേരത്തെയുള്ള സമയക്രമമനുസരിച്ച് രാത്രി 7.50നാണ് ഈ ട്രെയിന്‍ എത്തിയിരുന്നത്. സമയമ്രകം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ https:enquiry.indianrail.gov.in ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."