നേട്ടം കൊയ്ത് പൊലിസുകാരുടെ ജൈവ പച്ചക്കറി കൃഷി
തളിപ്പറമ്പ്: മാങ്ങാട് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് പൊലിസിന്റെ ജൈവ പച്ചക്കറികൃഷി ശ്രദ്ധേയമാകുന്നു. പൊലിസുകാരുടെ അധ്വാനത്തിന് അംഗീകാരമായി ജില്ലയിലെ മികച്ച കൃഷിത്തോട്ടത്തിനുളള കൃഷി വകുപ്പിന്റെ അവാര്‍ഡും ഇത്തവണ ലഭിച്ചതായി കെ.എ.പി കമാന്‍ഡന്റ് സഞ്ജയ് കുമാര്‍ ഗുരുദിന്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്. ക്യാംപിലെ ഇരുന്നൂറോളം ക്വാര്‍ട്ടേഴ്‌സുകളിലും കാന്റീനിലും ആവശ്യമായ പച്ചക്കറികള്‍ ഇപ്പോള്‍ സ്വയം ഉല്‍പാദിപ്പിക്കുന്നു. ഒഴിവു സമയങ്ങള്‍ പച്ചക്കറി തോട്ടത്തില്‍ ചെലവഴിച്ചാണ് പൊലിസുകാര്‍ നേട്ടം കൈവരിച്ചത്. കൃഷി വകുപ്പില്‍ നിന്നു ലഭിച്ച രണ്ടായിരത്തോളം കോളിഫഌവറും കാബേജും ഇവിടെ തഴച്ചു വളരുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ ഒരു പവര്‍ ടില്ലറും രണ്ടരയേക്കര്‍ കൃഷിയിടത്തില്‍ മുഴുവനായും ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തി നല്‍കിയിരുന്നു. ആന്തൂര്‍ കൃഷി ഓഫിസര്‍ സപ്‌നയുടെ മേല്‍നോട്ടത്തില്‍ തികച്ചും ജൈവരീതിയിലാണ് കൃഷി. ഇതുവഴി വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹനമാണ് ലക്ഷ്യമെന്നു നേതൃത്വം നല്‍കുന്ന എസ്.ഐ രാധാകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."