'ഹെല്‍ത്ത് അലര്‍ട്ട്!' ആരോഗ്യവിവരങ്ങള്‍ ഇനി ഒറ്റക്ലിക്കില്‍; ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം പുതിയ വെബ്സൈറ്റ് ആരംഭിച്ചു
മനാമ: ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം 'ഹെല്‍ത്ത് അലര്‍ട്ട്' എന്ന പേരില്‍ പുതിയ വൈബ്സൈറ്റ് ആരംഭിച്ചു.
നിലവില്‍ മന്ത്രാലയത്തിനു കീഴില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വ്യാപിപ്പിക്കാനും അവക്ക് കൂടുതല്‍ പ്രചാരം നല്‍കാനുമാണ് പുതിയ വെബ്സൈറ്റ് ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പൊതു സമൂഹം ശ്രദ്ധിക്കേണ്ട ആരോഗ്യ വിവരങ്ങള്‍, സുപ്രധാനവും അടിയന്തരവുമായ വിവരങ്ങള്‍ എന്നിവയും അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി ഇതുവഴി ലഭ്യമാക്കും.
രാജ്യത്തെ പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് അറിയിച്ചു.
എല്ലാവര്ക്കും മെച്ചപ്പെട്ട ആരോഗ്യ സേവനം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യമുള്ളതും സുരക്ഷിതമായതുമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രൂപത്തിലാണ് മുന്നോട്ട് പോകുന്നത്. ഇതിെൻറ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ഏറ്റവും പുതിയ ആരോഗ്യ വാര്‍ത്തകളും സംഭവ വികാസങ്ങളും വെബ്സൈറ്റ് വഴി ലഭ്യമാക്കുമെന്നും ആവശ്യമായ അപ്ഡേഷന് കൃത്യമായി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://healthalert.gov.bh/en/ എന്നതാണ് വെബ്സൈറ്റ് ലിങ്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."