HOME
DETAILS

രാജിക്കൊരുങ്ങിയെന്ന് തുറന്നു പറഞ്ഞ് യെച്ചൂരി

  
backup
June 10 2019 | 22:06 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81

ന്യൂഡല്‍ഹി: സി.പി.എമ്മിനേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ആദ്യ ദിവസം തന്നെ താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു രാജിക്കൊരുങ്ങിയിരുന്നു എന്ന് സീതാറാം യെച്ചൂരി. എന്നാല്‍ കേന്ദ്ര കമ്മിറ്റി ഇത് വിലക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് യെച്ചൂരി ഇക്കാര്യം തുറന്നു പറഞ്ഞത്.
ബംഗാള്‍ പാര്‍ട്ടി സെക്രട്ടറി സൂര്യകാന്ത് മിശ്ര രാജിക്കൊരുങ്ങിയിരുന്നോ എന്ന ചോദ്യത്തിന് തോല്‍വിക്ക് എല്ലാവരും ഉത്തരവാദികളാണെന്നും നേതാക്കള്‍ രാജിവെച്ചത് കൊണ്ടു പരിഹാരമുണ്ടാകില്ലെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.
ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരേ വലിയ തോതില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നുവെന്നത് തിരിച്ചറിയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. തൃണമൂല്‍ കോണ്‍ഗ്രസിനെ ബി.ജെ.പി തുരത്തിയോടിക്കുന്നതിനിടെ തങ്ങളുടെ പാര്‍ട്ടി ഓഫിസുകളില്‍ ഏറിയ പങ്കും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
സി.പി.എം പി.ബിയില്‍ ഐക്യം വേണമെന്ന പ്ലീനം നിര്‍ദേശം നടപ്പായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ രക്ഷപെടല്‍ തന്ത്രം എന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തന്നെ രാഹുലിന്റെ രാജി സന്നദ്ധതയെ ഇതേ രീതിയിലാണ് വിലയിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധന നടത്തും. പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയമനത്തില്‍ അടിമുടി പരിഷ്‌കരണം വേണം. തെരഞ്ഞെടുപ്പു കമ്മിഷനെ നിയമിക്കുന്ന രീതിയില്‍ തന്നെ മാറ്റമുണ്ടാകണം. രാഷ്ട്രപതിയുടെ നേതൃത്വത്തില്‍ ഉള്ള ഒരു കൊളീജിയം ആയിരിക്കണം തെരഞ്ഞെടുപ്പു കമ്മിഷനെ നിയമിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ കനത്ത തിരിച്ചടിയുണ്ടായെങ്കിലും തിരിച്ചുവരവിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരളാ ഘടകത്തിന് തന്നെ കേന്ദ്ര നേതൃത്വം നല്‍കി. കേരളത്തില്‍ വിശ്വാസ സമൂഹത്തെ കോണ്‍ഗ്രസും ബി.ജെ.പിയും തെറ്റിദ്ധരിപ്പിച്ചതാണ് പരാജയത്തിന് കാരണമായതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയും വിലയിരുത്തി.
നിയമസഭ തെരഞ്ഞെടുപ്പിലൂടെ ശക്തി വീണ്ടെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് പ്രാപ്തിയുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റേതായ ഒരു പരിഹാര നിര്‍ദേശം തല്‍കാലം കേരളത്തിലേക്കു വേണ്ടെന്ന നിലപാടാണ് സി.പി.എം കേന്ദ്രകമ്മിറ്റിയും സ്വീകരിച്ചത്.
കേരളത്തില്‍ ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിനെക്കുറിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിര്‍ത്തുകയായിരുന്നു എന്നും യെച്ചൂരി പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago