പൊലിസുകാര്‍ മാന്യമായി പെരുമാറണമെന്ന് സര്‍ക്കുലര്‍
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാറിന്റെ നിര്‍ദേശം.
സ്ത്രീകളോടും കുട്ടികളോടും ആര്ദ്രതാപൂര്ണമായ സമീപനവും അനുകമ്പയും പുലര്‍ത്തണം. ഇക്കാര്യം ജില്ലാ പൊലിസ് മേധാവിമാര്‍ ഉറപ്പാക്കണമെന്നും സെന്‍കുമാര്‍ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി റെയ്ഞ്ച് തലത്തില്‍ നടത്തിയ യോഗങ്ങളില്‍ പൊലിസുകാര്‍ പരാതിക്കാരോടും പൊതുജനങ്ങളോടും സ്വീകരിക്കേണ്ട സമീപനത്തെപ്പറ്റി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോഴും പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ പൊലിസ് ആസ്ഥാനത്ത് ലഭിക്കുന്നുണ്ട്.
ചുരുങ്ങിയ കാലയളവിനുള്ളില്‍ പൊലിസുകാരുടെ പെരുമാറ്റത്തില്‍ ഗുണകരമായ പുരോഗതി കൈവരിച്ചുവെന്ന് പൊലിസ് മേധാവിമാര്‍ ഉറപ്പാക്കണം. മേഖലാ എ.ഡി.ജി.പിമാരും റെയ്ഞ്ച് ഐ.ജിമാരും ഇക്കാര്യം ഉറപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കണം. ജനങ്ങളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച് ഓരോ ജില്ലയില്‍ നിന്നുമുള്ള പരാതികളുടെ എണ്ണം ജില്ലാ പൊലിസ് മേധാവിമാര്‍ ഇക്കാര്യത്തിലെടുക്കുന്ന ശുഷ്ക്കാന്തിയുടെ സൂചകമായി കണക്കാക്കും.
ജില്ലാതലത്തില്‍ ഏറ്റവും നല്ല സേവനം ഉറപ്പാക്കുന്ന പൊലിസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേകം അനുമോദനങ്ങള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."