സി.ഒ.ടി നസീര്‍ വധശ്രമം ഒറ്റപ്പെട്ട സംഭവം, രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്- മുഖ്യമന്ത്രി
തിരുവനന്തപുരം: സി.ഒ.ടി നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും മുഖ്യമന്ത്രി. നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സി.ഒ.ടി നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ശരിയല്ല. അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കാനും കുറ്റവാളികളെ രക്ഷിക്കാനും ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."