HOME
DETAILS

പാലാരിവട്ടം മേല്‍പ്പാലം: അഴിമതി നടത്തിയവരാരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി, കിറ്റ്ക്കോയ്ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി മന്ത്രി സുധാകരന്‍

  
backup
June 11, 2019 | 12:56 PM

palarivattom-over-bridge-cheif-minister-and-g-sudhakaran-bridge-coments

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ആരൊക്കെ അഴിമതി നടത്തിയിട്ടുണ്ടോ അവരിലാരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതിയാണെന്ന് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം മേല്‍പ്പാലത്തിനുണ്ടായത്. അഴിമതി കാണിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേല്‍പ്പാലനിര്‍മാണത്തില്‍ കിറ്റ്ക്കോയ്ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്‌കോ അത് വേണ്ടവിധം ചെയ്തില്ലെന്നും പാലത്തിന്റെ ഡിസൈനിലും നിര്‍മാണത്തിലും മേല്‍നോട്ടത്തിലും അപാകതയുണ്ടാക്കിയെന്നും സുധാകരന്‍ വ്യക്തമാക്കി.
നിയമസഭയില്‍ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 12 തവണ ഡയറക്ടര്‍ ബോര്‍ഡ് കൂടിയെങ്കിലും പാലത്തിലെ തകരാറുകള്‍ ശ്രദ്ധിച്ചില്ല.
കിറ്റ്കോ നടത്തിയ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ? 

Kerala
  •  14 days ago
No Image

ടിക്കറ്റ് നിരക്ക് 5 ദിർഹം മുതൽ; ദുബൈ പാം മോണോറെയിൽ സർവീസ് ആറുമാസത്തിന് ശേഷം വീണ്ടും തുടങ്ങി

uae
  •  14 days ago
No Image

യുപിയില്‍ ആര്‍ടിഒയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്; 13 കിലോ സ്വര്‍ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചെടുത്തു

National
  •  14 days ago
No Image

താമരശ്ശേരിയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച യുവാവ് പിടിയില്‍

Kerala
  •  14 days ago
No Image

ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍

Kerala
  •  14 days ago
No Image

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: നിർണായക യോഗം ഇന്ന്; കമ്പനി അധികൃതർ പങ്കെടുക്കണമെന്ന് ഹൈക്കോടതി

Kerala
  •  14 days ago
No Image

തുരങ്കപാത: തുടർപ്രവൃത്തിയിൽ പുനരാലോചനയ്ക്ക് സർക്കാർ  

Kerala
  •  14 days ago
No Image

ശമ്പളം, താമസം.. തൊഴിൽപരാതികൾ ഇനി DubaiNow ആപ്പിലൂടെ; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

uae
  •  14 days ago
No Image

മലയാളി യുവാവ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  14 days ago
No Image

വേരിറക്കിയ മണ്ണ്, വിക്രം റാണയെ കവർന്നു; ഇംറാന്റെ ചേതനയറ്റ ശരീരം കണ്ട് മനസ് തകർന്ന് ബന്ധുക്കൾ

Kerala
  •  14 days ago