HOME
DETAILS
MAL
എം.എൽ.എ വി.ടി ബൽറാമിന് ബഹ്‌റൈൻ കെ.എം.സി.സി സ്വീകരണം നൽകി
backup
September 16 2018 | 07:09 AM
മനാമ: ഹൃസ്വസന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ തൃത്താല എം.എൽ.എ. വി.ടി.ബൽറാമിന് ബഹ്‌റൈൻ കെ.എം.സി.സി. സ്വീകരണം നൽകി കേരളത്തിൽ ഉണ്ടായ പ്രളയബാധിതരെ സഹായിക്കാൻ കെ.എം.സി.സി യുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ ശ്രീ ബൽറാം സന്തുഷ്ടി രേഖപെടുത്തി ഇന്ത്യൻനേഷണൽ കേൺഗ്രസും മുസ്ലിംലീഗും തമ്മിൽ ഉള്ള സുദൃഢമായ ബന്ധമാണ് ഓരോ തവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുമ്പോളും എത്ര തിരക്കുണ്ടെങ്കിലും കെ.എം.സി.സി ഓഫീസ് സന്ദർശിക്കാതെ നാട്ടിലേക്ക് മടങ്ങാറില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു
ആക്റ്റിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം അധ്യക്ഷതവഹിച്ചു. ബഹ്‌റൈൻ ഒ.ഐ.സി. സി നേതാക്കളായ സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്കൽ, ജോജിലാസർ കൂടാതെ കെ.എം.സി.സി.സി സംസ്ഥാന, ജില്ലാ നേതാക്കളായ പി.വി.സിദ്ധീഖ്, റഫീഖ് തോട്ടക്കര, ശറഫുദ്ധീൻ മാരായമംഗലം, സി.പി. മുഹമ്മദലി പൊട്ടച്ചിറ, ശംസുദ്ധീൻ വെന്നിയൂർ, റഷീദ് ആറ്റൂർ, നിസാർ ഉസ്മാൻ, അൻവർ തറമ്മൽ, ആഷിഖ് മേഴത്തൂർ, നൗഷാദ് പുതുനഗരം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശംസുദ്ധീൻ വെള്ളിക്കുളങ്ങര സ്വാഗതവും, കെ.കെ.സി മുനീർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."