ഇന്ത്യക്ക് പ്രായം കൂടുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രായം കൂടുന്നുവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2050 ആകുന്നതോടെ ഓരോ അഞ്ച് ഇന്ത്യക്കാരില്‍ ഒരാള്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കുമെന്നാണ് ജനസംഖ്യാ സംബന്ധമായ സര്‍വേ നടത്തിയ പി.എഫ്.ആര്.ഡി.എ പറയുന്നത്.
ഇന്ത്യ യുവത്വത്തില്‍ നിന്ന് പതുക്കെ വാര്‍ധക്യത്തിലേക്ക് നീങ്ങുകയാണ്. 2050 ആകുമ്പോഴേക്കും ഇപ്പോഴുള്ള വൃദ്ധന്മാരുടെ എണ്ണത്തില്‍ 8.9 ശതമാനമെന്നത് 19. 4 ശതമാനമായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 0.9 ശതമാനമെന്നത് 2050 ആകുമ്പോള്‍ 2.8 ശതമാനമായി വര്‍ധിക്കും.
രാജ്യത്തെ 90 ശതമാനം ജനങ്ങളും 60 ശതമാനത്തില്‍ താഴെ പ്രായമുള്ളവരായിരിക്കും. 2015ല്‍ തൊഴില്‍ മേഖലയിലുണ്ടായിരുന്നവര്‍ 44 ശതമാനം പേരായിരുന്നു. 2050 ആകുമ്പോഴേക്കും പെന്‍ഷന്‍കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് സര്‍ക്കാര്‍ നേരിടേണ്ടി വരികയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."