HOME
DETAILS

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട149 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് : കേരളത്തിലേത് ആദിത്യനാഥിന്റെ ഭരണത്തിന് തുല്യമെന്ന് ചെന്നിത്തല

  
backup
June 11, 2019 | 1:54 PM

up-govt-kerala-govt-same-says-rameshchennithala

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി.നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നെന്നും അന്വേഷണം അട്ടിമറിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിന് സമാനമായ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യോഗി ആദിത്യനാഥിനെതിരെ വാര്‍ത്ത നല്‍കിയ രണ്ട് മാധ്യമ പ്രവര്‍ത്തകരെ യു.പിയില്‍ അറസ്റ്റ് ചെയ്തു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കേരളത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട 149 ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.

നസീറിനെതിരെ നടന്ന കൊലപാതകശ്രമം ചൂണ്ടിക്കാട്ടി പാറയ്ക്കല്‍ അബ്ദുള്ള അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പ്രാദേശിക നേതാക്കളാണ് നസീറിനെ ആക്രമിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രാഷ്ട്രീയ അക്രമമല്ലെന്ന് വരുത്താനാണ് സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ നേതാക്കളെല്ലാം നസീറിനെ കാണാന്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. വടകരയിലും തലശേരിയിലും പൊതുപ്രവര്‍ത്തകര്‍ക്ക് റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും പുനരാധിവാസ കേന്ദ്രം തന്നാല്‍ തങ്ങള്‍ അങ്ങോട്ടേയ്ക്ക് മാറാന്‍ തയാറാണെന്നും വടകരയിലെയും തലശേരിയിലെയും സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പാറയ്ക്കല്‍ അബ്ദുള്ള ആവശ്യപ്പെട്ടു. നസിര്‍ ആക്രമിക്കപ്പെട്ടത് വസ്തുതയാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാണ് പൊലിസ് സ്വീകരിച്ചതെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല: 'ബാബറി മസ്ജിദ് തകർത്തപ്പോൾ ഒത്താശ ചെയ്തു; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  8 hours ago
No Image

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി. അരുൺ ബിജെപിയിൽ

Kerala
  •  8 hours ago
No Image

എസ്ബിഐയിൽ ഓൺലൈനായി പണം അയക്കുന്നവരാണോ?: പണമിടപാടുകൾക്ക് ഇനി സർവീസ് ചാർജ് നൽകണം; അറിയേണ്ട കാര്യങ്ങൾ

National
  •  8 hours ago
No Image

കുവൈത്തില്‍ വിവാഹങ്ങളും വിവാഹമോചനങ്ങളും ഉയര്‍ന്ന നിരക്കില്‍ 

Kuwait
  •  9 hours ago
No Image

കണ്ണൂരിൽ സ്കൂൾ പരിസരത്തു നിന്ന് സ്ഫോടക വസ്തു കണ്ടെത്തി; നാടൻ ബോംബെന്ന് സംശയം

Kerala
  •  9 hours ago
No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

Kerala
  •  9 hours ago
No Image

മകളുടെ പിന്നാലെ നായ ഓടി; ചോദ്യം ചെയ്തതിന് പിന്നാലെ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു, ആറുപേർ അറസ്റ്റിൽ, നാലുപേർ ചികിത്സയിൽ

Kerala
  •  9 hours ago
No Image

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം

Kerala
  •  10 hours ago
No Image

ഓപ്പറേഷന്‍ ട്രാഷി; ജമ്മു കശ്മിരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

National
  •  10 hours ago
No Image

ഒമാനില്‍ വാഹന ഇന്‍ഷുറന്‍സില്‍ പുതിയ സംവിധാനം; ഇനി പ്രകൃതിദുരന്ത പരിരക്ഷ ലഭിക്കും

oman
  •  10 hours ago