തൊഴിലുറപ്പ് ജോലിക്ക് ആളില്ല: വേതനം വാങ്ങാന്‍ നീണ്ടനിര
കണ്ണൂര്‍: കോര്പറേഷന് ഡിവിഷനുകളില്‍ പലയിടത്തും തൊഴിലുറപ്പ് ജോലിക്ക് ഒരു രജിസ്ട്രേഷന് പോലുമില്ലെങ്കിലും എല്ലാ ഡിവിഷനുകളിലും തൊഴിലുറപ്പ് വേതനം വാങ്ങാന്‍ നീണ്ടനിര. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നിയമിച്ച ഡാറ്റാ എന്‍ട്രി ഓപറേറ്ററുടെയും അക്കൗണ്ടന്റിന്റെയും കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അജണ്ട ചര്‍ച്ചക്കെടുത്തപ്പോഴാണ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അവസ്ഥ കൗണ്‍സിലര്‍മാര്‍ തുറന്നു പറഞ്ഞത്. തൊഴിലുറപ്പ് പദ്ധതിയില്‍ ആരും ചേരാത്തതിനാല്‍ മറ്റ് ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെയാണ് ജോലിക്ക് കൊണ്ടുവരുന്നത്. എന്നാല്‍ തൊഴിലില്ലായ്മാ വേതനം വാങ്ങുന്നതിന് എപ്പോഴും തിരക്കാണെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുമായി ഓരോ സോണലിനും ഒരു ഓവര്‍സിയറെ നിയമിക്കണമെന്നും ആവശ്യമുയര്‍ന്നു. വിവിധ ഡിവിഷനുകളിലായി 106 പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റാണ് എടുത്തിട്ടുള്ളത്. ഇവയില്‍ 12 പ്രവൃത്തികള്‍ മാത്രമാണ് തുടങ്ങിയത്. ഏഴെണ്ണം പൂര്‍ത്തീകരിച്ചു. അഞ്ചെണ്ണത്തിന്റെ ബില്ല് പാസാവുകയും ചെയ്തു. 88 ലക്ഷം രൂപയുടെ തൊഴിലുറപ്പു പദ്ധതികളാണ് നിലവില്‍ കോര്‍പറേഷനില്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."