ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ മാറ്റം വരുത്തിയിരുന്നതായി മുന്‍ സാമ്പത്തിക ഉദ്യോഗസ്ഥന്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചാനിരക്ക് 2011-12, 2016-17 കാലയളവില്‍ അധികമായി കാണിച്ചിരുന്നതായി വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യനാണ് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ അവതരിപ്പിച്ച ഒരു ഗവേഷണ പ്രബന്ധത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. 2011 മുതല്‍ 2017 വരെയുള്ള വിവിധ വര്‍ഷങ്ങളില്‍ ജി.ഡി.പി നിരക്ക് 2.5 ശതമാനം വരെ അധികമായി കാണിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. യഥാര്‍ഥ നിരക്ക് 4.5 ശതമാനം വരെയായിരുന്നു. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ ഇത് ഏഴ് ശതമാനം വരെയായി. ഈ വര്‍ഷങ്ങളില്‍ ജി.ഡി.പി കണക്കാക്കാനുള്ള വിവരശേഖരണ മാര്‍ഗങ്ങളിലും നടപടി ക്രമങ്ങളിലും മാറ്റംവരുത്തിയതാണ് ഇതിനുള്ള കാരണമായി അദ്ദേഹം പറയുന്നത്.
രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച ചൂണ്ടിക്കാട്ടി നരേന്ദ്രമോദി വലിയ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ യഥാര്‍ഥ ജി.ഡി.പി നിരക്കില്‍ മാറ്റം വരുത്തിയതായുള്ള വാര്‍ത്ത ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. ആദ്യ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് ഇതിന് തുടക്കമിട്ടതെന്നും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."