HOME
DETAILS

തിരൂരങ്ങാടി പൊലിസിന്റെ പിടിയിലായത് വമ്പന്മാര്‍ പുറത്തുവരുന്നത് സിനിമാക്കഥകളെ വെല്ലുന്ന കഥ

  
backup
July 26 2016 | 00:07 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

വേങ്ങര: തിരൂരങ്ങാടി പൊലിസിന്റെ വലയിലായ അന്തര്‍സംസ്ഥാന മോഷണസംഘാംഗ ങ്ങളുടെ കഥ സിനിമകഥകളെ വെല്ലുന്നത്. വിലകൂടിയ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തായിരുന്നു സംഘത്തിന്റെ മോഷണം. മാന്യവേഷധാരികളായി ലൈസന്‍സ് അടക്കമുള്ള എല്ലാ രേഖകളും കൂടെ കൊണ്ടുനടക്കുന്നതിനാല്‍ പൊലിസ് പോലും സംശയിച്ചില്ല. ആരുംസംശയിക്കാതെ മോഷണം നടത്താനും പെട്ടെന്ന് രക്ഷപ്പെടാനും ദേശീയപാതകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവരുടെ ഓപ്പറേഷനുകള്‍ നടന്നത്.
മോഷണത്തിന്റെ മാസ്റ്റര്‍ ബ്രെയിനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് തൊട്ടില്‍പാലം നരോളപ്പറമ്പത്ത് ഷൈജു എന്ന തൊട്ടില്‍പാലം ഷിജു(43), തന്റെ പതിനെട്ടാം വയസ്സില്‍ അടക്കാമോഷണത്തിലൂടെയാണ് രംഗത്തേക്ക് കടന്നുവന്നത്. ജയിലില്‍ മറ്റുകുറ്റവാളികളോടുള്ള സഹവാസം മോഷണരംഗത്തുനിന്നു പിന്മാറാന്‍ ഷിജുവിനെ സമ്മതിച്ചില്ല. പിന്നീട് മോഷണംപതിവാക്കി. ഇതിനകം നൂറ്റമ്പത് കേസുകളാണ് കേരളത്തിലെ വിവിധപൊലിസ് സ്റ്റേഷനുകളില്‍ ഷിജുവിന്റെ പേരിലുള്ളത്. ഏതുതുറക്കാത്ത വാതിലും ഷിജുവിന് മുമ്പില്‍ തുറക്കുമെന്നാണ് പൊലിസ് ഭാഷ്യം.
രണ്ടുമിനുട്ടിനുള്ളില്‍ പൂട്ടുകള്‍ തകര്‍ത്ത് അകത്തുകയറുന്ന ഇയാള്‍ അരമണിക്കൂറിനകം തന്റെ ദൗത്യംനിര്‍വഹിച്ച് മടങ്ങും. വീട്ടുകാര്‍ ഉറക്കമുണരാതെ അവരുടെ ശരീരത്തിലെ ആഭരണങ്ങള്‍ അതിവിദഗ്ധമായി കൈക്കലാക്കാനും മിടുക്കനാണ്. പതിനഞ്ചുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടും ഈരംഗത്ത് തുടരുകയാണ് ഇയാള്‍.
കണ്ണൂര്‍ മട്ടന്നൂര്‍ റോഡിലെ തില്ലങ്കേരി കുന്നത്ത് വീട്ടില്‍ ഭാസ്‌കരന്‍ എന്ന ഭാസി(41)യുടെ ഇഷ്ടമേഖല മംഗലാപുരമാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പ്രധാന കൊയ്ത്ത്. തിരക്കേറിയ ബസില്‍കയറി യാത്രക്കാരുടെ പോക്കറ്റടിക്കുന്നതില്‍ പ്രത്യേക കഴിവാണ് ഇയാള്‍ക്ക്. ഇതിനകം നിരവധിപേരെ പോക്കറ്റടിച്ചു.
ഭാര്യയും, രണ്ടുമക്കളുമുണ്ട് ഭാസിക്ക്. പോക്കറ്റടിച്ചുകിട്ടുന്ന പഴ്‌സിലെ പ്രധാന രേഖകള്‍ ഉടമയുടെ അഡ്രസ്സില്‍ തപാല്‍വഴി അയച്ചുകൊടുക്കുന്ന ശീലം കൂടിയുണ്ട്.
കാസര്‍കോട് ചെര്‍ക്കളം കാളങ്ങാട് എടപ്പാള്‍ വീട്ടില്‍ അഹമ്മദ് ഇജാസ്(20)കാഴ്ചയില്‍ ഏറെ സുമുഖന്‍. ആദ്യമായാണ് പൊലിസ് പിടിയിലാവുന്നത്. അതിന്റെ ജാള്യത പിടിയിലായത് മുതല്‍ പ്രകടിപ്പിക്കുന്നുണ്ട് ഇയാള്‍. ആഢംബരകാറുകള്‍ മോഷണത്തിനായി വാടകക്കെടുക്കുകയും, സഹപ്രവര്‍ത്തകരെ മോഷണ സ്ഥലങ്ങളില്‍ കൊണ്ടുപോവുകയും, കൊണ്ടുവരികയും ചെയ്യുക എന്നതാണ് പ്രധാനജോലി.
ചെയ്യുന്ന പണിയില്‍ മാറ്റങ്ങളുണ്ടെങ്കിലും മോഷ്ടിച്ചുകിട്ടുന്ന ആഭരണങ്ങളും പണവും സംഘം തുല്യമായിപങ്കിട്ടെടുത്താണ് ശീലം.
കാസര്‍കോട് നിന്നു പുതിയ സിമ്മുകള്‍ വാങ്ങി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ ലഭിക്കുന്ന രണ്ടുദിവസങ്ങള്‍ ഉപയോഗിച്ചശേഷം ഒഴിവാക്കുകയായിരുന്നു ഇവര്‍ ചെയ്തത്. അതുകൊണ്ടുതന്നെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് പ്രതികളെ പിടിക്കാന്‍ പൊലിസിനുംഅത്ര എളുപ്പമായിരുന്നില്ല.

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു

Saudi-arabia
  •  14 days ago
No Image

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

Kerala
  •  14 days ago
No Image

ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്

Kerala
  •  14 days ago
No Image

തീപിടുത്തം: വാഴമലയിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

Kerala
  •  14 days ago
No Image

ഐപിഎൽ 2025, മാര്‍ച്ച് 22ന് ആരംഭിക്കും; ആദ്യ മത്സരം ബെംഗളൂരുവും കൊൽക്കത്തയും തമ്മിൽ

Cricket
  •  14 days ago
No Image

തൃശൂരിലെ ബാങ്ക് കവർച്ച: പ്രതി പിടിയിൽ; കൊള്ള കടം വീട്ടാനെന്ന് മൊഴി

Kerala
  •  14 days ago
No Image

എൽഡിഎഫിനോട് വിരോധമാവാം, നാടിനോടും ജനങ്ങളോടും ആകരുത്; കോൺ​ഗ്രസ് വസ്‌തുത മറച്ചുപിടിക്കുന്നു; പിണറായി വിജയൻ

Kerala
  •  14 days ago
No Image

കോഴിക്കോട് വൻ മയക്കുമരുന്നു വേട്ട; 750 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Kerala
  •  14 days ago
No Image

ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ; പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

Kerala
  •  14 days ago
No Image

സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി വി.ശിവൻകുട്ടി

Kerala
  •  14 days ago